ഹരിപ്പാട് ഏഴാം ക്ലാസ്സുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ; കണ്ടക്ടർക്ക് 62 വർഷം കഠിനതടവും 370000 രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ച കേസിൽ പ്രതിയായ സ്വകാര്യ ബസ് കണ്ടക്ടർക്ക് 62 വർഷം കഠിനതടവും 370000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഭരണിക്കാവ് വെട്ടിക്കോട് സ്വദേശി അരുൺ ബാബുവിനെയാണ് (31) ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ജി ഹരീഷ് ശിക്ഷിച്ചത്. 2022ലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. വിവാഹിതനായ പ്രതി കുട്ടി പതിവായി യാത്ര ചെയ്തിരുന്ന ബസിലെ കണ്ടക്ടറായിരുന്നു. ഈ ബന്ധം മുതലെടുത്ത് കുട്ടിയെ പ്രണയം നടിച്ച് വശീകരിക്കുകയും നൂറനാട്ടുനിന്നും കായംകുളത്തെത്തിച്ച് ബസിനുള്ളിൽ വച്ച് ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു.

62 വർഷം കഠിനതടവും3,70, 000 രൂപയുമാണ് പിഴ. പിഴ അടക്കാത്ത പക്ഷം 4.5 വർഷം അധിക തടവ്. കായംകുളം ഇൻസ്പെക്ടറായിരുന്ന വൈ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി 23 സാക്ഷികളെ കോടതിയിൽ ഹാജരാക്കി. അഡ്വ എസ് രഘു പ്രോസിക്യൂട്ടറായി കേസ് വാദിച്ചു. കൃത്യമായ അന്വേഷണവും തെളിവുകളും നിരത്തിയാണ് കുറ്റവാളിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ നിയമസംവിധാനത്തിന് സാധിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...