ബംഗളൂരു സ്‌ഫോടനക്കേസ് : പുതിയ കോടതിയിലെത്തിയാലും വിചാരണ നീളാന്‍ സാധ്യത

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ബംഗളൂരു സ്ഫോടനക്കേസ് വിചാരണ പുതിയ കോടതിയിലെത്തിയാലും നീളാന്‍ സാധ്യത. പുതിയ ജഡ്ജി കെ.ഭാഗ്യ, ആറ് മാസം കഴിഞ്ഞ് സ്ഥാനക്കയറ്റം ലഭിച്ച് പോകേണ്ടവരാണെന്നാണ് വിവരം. ആറ് മാസത്തിനകം അന്തിമവാദം പൂർത്തിയാക്കി വിധി വന്നില്ലെങ്കില്‍ വീണ്ടും കേസ് പുതിയ ജഡ്ജിക്ക് മുന്നിലെത്തും. കേസില്‍ വിധി പറയുന്നത് അനന്തമായി നീളുമെന്ന ആശങ്കയുണ്ടെന്ന് വിചാരണത്തടവുകാരുടെ അഭിഭാഷകന്‍ റഹ്മാന്‍ ഇരിക്കൂർ പറഞ്ഞു. നിലവിൽ അന്തിമവാദം പൂർത്തിയായ ഘട്ടത്തിലാണ് മാറ്റം സംഭവിച്ചിരിക്കുന്നത്. പുതിയ കോടതിയിൽ കേസ് എത്തുമ്പോൾ അന്തിമവാദം വീണ്ടും ആദ്യം മുതൽ കേൾക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗളൂരു അഡി. സിറ്റി സിവില്‍ സെഷന്‍ കോടതി 43ാം കോടതിയിൽ കോടതിയിൽ നിന്ന് 93ലേക്കാണ് ബംഗളൂരു സ്‌ഫോടനക്കേസിൻ്റെ വിചാരണ മാറ്റിയത്. നേരത്തെ സംസ്ഥാന പോലീസ് അന്വേഷിച്ച എൻഐഎ കേസുകള്‍ പ്രത്യേക കോടതിയിലേക്ക് മാറ്റുന്നതിന്‍റെ ഭാഗമായാണ് നടപടി. ഏഴ് മാസമെടുത്ത് അന്തിമവാദം പൂർത്തിയാക്കി വിധി പറായാനായി കാത്തിരിക്കെയാണ് കോടതിമാറ്റം. 2008 മുതൽ ആരംഭിച്ച വിചാരണയാണ് ഇപ്പോൾ 17 വർഷം പിന്നിട്ടിരിക്കുന്നത്. കുറ്റക്കാരാണോ അല്ലയോ എന്ന് പോലും തീരുമാനമാകാതെ ഭൂരിഭാഗം പേരും വിചാരണ തടവുകാരായി ജയിലിൽ കഴിയുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....