വീര്യം കുറഞ്ഞ മദ്യത്തില്‍ സർക്കാരിനെതിരെ സഭയില്‍ ആഞ്ഞടിക്കാന്‍ പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി പിൻവലിക്കാതെ ധനകാര്യ ബില്ലിൽ ഉൾപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തെ ആയുധമാക്കാൻ പ്രതിപക്ഷ തീരുമാനം. നാളെ പുനരാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ ആലോചന. ധനകാര്യ ബിൽ പാസായാലും വിജ്ഞാപനത്തിലൂടെ സർക്കാർ വ്യക്തമാക്കുന്ന തീയതി മുതൽ മാത്രമേ നികുതി പ്രാബല്യത്തിൽ വരൂ എന്നാണ് സർക്കാർ വിശദീകരണം. 0.5 % മുതൽ 10% വരെയുള്ള ബിയറും വൈനും ഒഴികെയുള്ള വീര്യം കുറഞ്ഞ മദ്യത്തിന് 120% നികുതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.10% മുതൽ 20% വരെ 175 ശതമാനം നികുതിയും തീരുമാനിച്ചു. വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി കുറച്ചതിലുള്ള വലിയ പ്രതിഷേധം കോൺഗ്രസ്സിൽ നിന്ന് ഉയർന്നതിന് പിന്നാലെ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. പ്രതിഷേധങ്ങളെ അവഗണിച്ച് ജൂലൈ ഒന്നിന് അവതരിപ്പിക്കുന്ന ധനകാര്യ ബില്ലിൽ നികുതി ഘടന ഉൾപ്പെടുത്താൻ മുഖ്യമന്ത്രി വി.ഡി സതീശൻ കഴിഞ്ഞദിവസം തീരുമാനിച്ചു. അന്ന് ധനകാര്യബിൽ പാസാവുന്നതോടെ നികുതി പ്രാബല്യത്തിൽ വരും.

എന്നാൽ സർക്കാരിന്റെ വിശദീകരണം അപ്രകാരമല്ല, ഫിനാൻസ് ബില്ല് പാസ് ആയാലും ,പിന്നീട് സർക്കാർ ഒരു വിജ്ഞാപനം ഇറക്കുമ്പോൾ മാത്രമേ ഇത് പ്രാബല്യത്തിൽ വരു എന്നാണ്. ധനകാര്യ ബിൽ പാസായ ശേഷം മുന്നണിക്കുള്ളിൽ വിവിധ കക്ഷികളുടെ അഭിപ്രായ സമന്വയം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതീക്ഷ. അതുകൊണ്ടാണ് ബില്ലിൽ അത് ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പ്രതിപക്ഷം വിഷയത്തെ ആഞ്ഞു പിടിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....