ബെംഗളൂരു : ബെംഗളൂരു സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് കളക്ടറെ ചുമതലപ്പെടുത്തി. എസ് ഡി പി ഐ നേതാക്കള്‍ ഉള്‍പ്പടെ 300 ഓളം പേര്‍ക്കെതിരെ പോലീസ് എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്തു. കലാപത്തിന് പിന്നില്‍ എസ് ഡി പി ഐയുടെ പങ്ക് വ്യതമായെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. മതവിദ്വേഷ പോസ്റ്റ് ഇട്ട നവീനിനെതിരെയും പോലീസ് എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്തു.
ബെംഗളൂരു നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കലാപവുമായി ബന്ധപെട്ടു 300 റോളം പേര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 16 പേര്‍ എസ് ഡി പി ഐ നേതാക്കളാണ്. ഇതുവരെ 5 എസ് ഡി പി ഐ നേതാക്കളടക്കം 150തോളം പേരാണ് പോലീസിന്റെ പിടിയിലായിട്ടുള്ളത്.