ബംഗളൂരുവില്‍ മലയാളി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; ടാക്‌സി ഡ്രൈവറും സുഹൃത്തും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : 22കാരിയായ മലയാളി യുവതി കൂട്ടബലാത്സംഗത്തിനിരയായി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഈ മാസം 25ന് രാത്രിയാണ് സംഭവം. വെള്ളിയാഴ്ച അര്‍ധരാത്രി സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകാനായി യുവതി ബൈക്ക് ടാക്‌സി ബുക്ക് ചെയ്തു. റൈഡ് ഷെയറിംഗ് ആപ്ലിക്കേഷനി ലൂടെയായിരുന്നു ടാക്‌സി ബുക്ക് ചെയ്തത്.

സംഭവ സമയം യുവതി മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഡ്രൈവര്‍ യുവതിയെ സുഹൃത്തിന്‍റെ വീടിന് മുമ്പില്‍ എത്തിച്ചെങ്കിലും മദ്യപിച്ചിരുന്നതിനാല്‍ ബൈക്കില്‍ നിന്ന് ഇറങ്ങാന്‍ കഴിഞ്ഞില്ല. ഇത് മുതലാക്കി ഡ്രൈവര്‍ യുവതിയെ തന്‍റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നാലെ തന്‍റെ സുഹൃത്തിനെയും ഇയാള്‍ വീട്ടിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് ഇരുവരും യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയായിരുന്നു.

ടാക്‌സി ഡ്രൈവറുടെ വീട്ടില്‍ മറ്റൊരു സ്ത്രീയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍ ഇവര്‍ പീഡനം തടയുകയോ അതിജീവിതയുടെ സുഹൃത്തുക്കളെ ഇക്കാര്യം അറിയിക്കുകയോ ചെയ്തില്ല. ഇതിലൂടെ ഈ സ്ത്രീയും കുറ്റവാളികളെ സഹായിച്ചതായി പോലീസ് പറഞ്ഞു. പിറ്റേന്ന് യുവതിക്ക് ബോധം വന്നതോടെ ശരീരത്തില്‍ കടുത്ത വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവര്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി. താന്‍ കൂട്ടബലാത്സംഗത്തിനിരയായതായും യുവതി ഡോക്ടര്‍മാരെ അറിയിച്ചു. പിന്നാലെ ഡോക്ടര്‍മാര്‍ പോലീസിനെ വിവരം അറിയിച്ചു.

തുടര്‍ന്ന് പരാതി രജിസ്റ്റര്‍ ചെയ്ത സിറ്റി പോലീസ് ആരോപണ വിധേയരായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബലാത്സംഗം നടന്ന സ്ഥലത്ത് പോലീസ് ഫോറന്‍സിക് പരിശോധന നടത്തിയതായി കമ്മീഷണര്‍ പ്രതാപ് റെഡ്ഡി പറഞ്ഞു. പ്രതികളില്‍ ഒരാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാണ് വിവരം. ഈ രണ്ട് പ്രതികളുടെയും പശ്ചാത്തലം പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...