ബെഞ്ചമിൻ നെതന്യാഹുവിന്റെ മരണവാർത്തയിൽ പ്രതികരണവുമായി അദ്ദേഹത്തിന്റെ ഓഫീസ്

For full experience, Download our mobile application:
Get it on Google Play

ഇസ്രായേൽ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മരണവാർത്തയിൽ പ്രതികരണവുമായി അദ്ദേഹത്തിന്റെ ഓഫീസ്. നെതന്യാഹു സുരക്ഷിതനാണെന്നും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പ്രചരണങ്ങൾ വ്യാജമാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. പ്രധാനമന്ത്രി വധിക്കപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായതിനെത്തുടർന്നാണ് ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്. യുദ്ധത്തെക്കുറിച്ച് നെതന്യാഹു പങ്കുവെച്ച ഒരു വീഡിയോയാണ് സംശയങ്ങൾക്ക് കാരണമായത്. വീഡിയോയിൽ അദ്ദേഹത്തിന്റെ വലതുകൈയ്യിൽ ആറ് വിരലുകൾ ഉള്ളതായി ചിലർ ചൂണ്ടിക്കാട്ടി, ഇത് വീഡിയോ AI നിർമ്മിതമാണെന്ന വാദത്തിന് കരുത്തേകി. വീഡിയോയുടെ 0:35 സമയത്ത് കൈകൾ ഉയർത്തുമ്പോൾ ചെറുവിരലിനോട് ചേർന്ന് അധിക മാംസം കാണപ്പെടുന്നത് ഒരു ‘ക്ലാസിക് AI ഫിംഗർ ഗ്ലിച്ച്’ ആണെന്ന് പലരും വാദിച്ചു.

പശ്ചാത്തലത്തിലെ കർട്ടനുകളുടെ ചലനവും ഇസ്രായേൽ പതാകകൾ നിശ്ചലമായിരിക്കുന്നതും വീഡിയോ വ്യാജമാണെന്നതിന് തെളിവായി ചിലർ നിരീക്ഷിച്ചു. അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകയായ കാൻഡേസ് ഓവൻസും ഈ വീഡിയോയുടെ ആധികാരികതയെയും വൈറ്റ് ഹൗസിലെ പരിഭ്രാന്തിയെയും ചോദ്യം ചെയ്ത് രംഗത്തെത്തി. എക്സിലെ AI ചാറ്റ്ബോട്ടായ ഗ്രോക്ക് ഈ വാദങ്ങൾ തള്ളിക്കളഞ്ഞു. നെതന്യാഹുവിന് ആറ് വിരലുകളില്ലെന്നും, വീഡിയോയിലെ നിഴലുകളോ കൈകളുടെ പ്രത്യേക ആംഗിളോ കൈപ്പത്തിയുടെ സ്വാഭാവിക ഘടനയോ മൂലമുണ്ടായ കാഴ്ചാഭ്രമമാണ് ഇതെന്നും ഗ്രോക്ക് വ്യക്തമാക്കി. ഇസ്രായേൽ ഗവൺമെന്റ് പ്രസ് ഓഫീസിൽ നിന്നുള്ള ഔദ്യോഗിക ദൃശ്യങ്ങളിൽ അദ്ദേഹത്തിന് അഞ്ച് വിരലുകൾ തന്നെയാണുള്ളതെന്ന് വ്യക്തമാണ്. പശ്ചാത്തലം വ്യാജമാകുന്നത് വീഡിയോ വ്യാജമാണെന്ന് അർത്ഥമാക്കുന്നില്ലെന്ന് മറ്റ് ചില ഉപയോക്താക്കളും അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...