സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ ; 25 പേരുടെ പട്ടിക , 4 മന്ത്രിമാരും മത്സരിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളം തെരഞ്ഞെടുപ്പിലേക്ക് അടുത്തതോടെ സി.പി.ഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നെടുമങ്ങാട് മന്ത്രി ജി ആർ അനിൽ വീണ്ടും ജനവിധി തേടും. ചിറയിൻകീഴ് – മനോജ് ബി ഇടമന, ചാത്തന്നൂർ – ആർ രാജേന്ദ്രൻ, ചടയമംഗലം – ജെ ചിഞ്ചുറാണി, പുനലൂർ – അജയപ്രസാദ്, കരുനാഗപ്പളളി – എം എസ് താര, അടൂർ – പ്രിജി കണ്ണൻ, ഹരിപ്പാട് – ടി ടി ജിസ്മോൻ, ചേർത്തല – പി പ്രസാദ്, വൈക്കം – പി പ്രദീപ്, പീരുമേട് – സലിം കുമാർ, നോർത്ത് പറവൂർ – ഇ ടി ടൈസൻ മാസ്റ്റർ, മൂവാറ്റുപുഴ – എൻ അരുൺ, കൊടുങ്ങല്ലൂർ – വി ആർ സുനിൽകുമാർ, കയ്പമംഗലം – കെ കെ വത്സരാജ്, ഒല്ലൂർ – കെ രാജൻ, തൃശൂർ – ആലങ്കോട് ലീലാകൃഷ്ണൻ, നാട്ടിക – ഗീതാ ഗോപി, പട്ടാമ്പി – മുഹമ്മദ് മുഹ്സീൻ, മണ്ണാർക്കാട് – മൻസിൽ അബൂബക്കർ, തിരൂരങ്ങാടി – അജിത് കൊളാടി, ഏറനാട് – ഷഫീർ കിഴിശേരി, മഞ്ചേരി – അനു മുസ്തഫ, നാദാപുരം – പി വസന്തം, കാഞ്ഞങ്ങാട് – ഗോവിന്ദൻ പളളിക്കാപ്പിൽ തുടങ്ങിയവരാണ് മത്സരിക്കുക.

സിപിഐയുടെ നാല് മന്ത്രിമാരും ഇത്തവണ ജനവിധി തേടും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെട്ട് തൊട്ടുപിന്നാലെയാണ് സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ഏപ്രിൽ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. കേരളത്തിൽ മൂന്നാം തുടർ ഭരണം എൽ ഡി എഫ് ലക്ഷ്യമിടുമ്പോൾ അധികാര വഴിയിൽ തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ് യു ഡി എഫ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോറോ ഹെൽത്തിന്റെ നടപടി രാജ്യത്ത് കേട്ട് കേൾവി പോലും ഇല്ലാത്തതാണെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: കോറോ ഹെൽത്തിന്റെ നടപടി രാജ്യത്ത് കേട്ട് കേൾവി പോലും ഇല്ലാത്തതാണെന്ന്...

കനത്തമഴ : മൂവായിരത്തോളം LPG സിലിണ്ടറുകൾ പുഴയിലൂടെ ഒഴുകിയെത്തി ; ദൃശ്യങ്ങൾ വൈറൽ

0
മുംബൈ : കുത്തിയൊലിച്ചൊഴുകുന്ന പുഴയിൽ മുങ്ങിപ്പൊങ്ങി ഗ്യാസ് നിറച്ചതും ഇല്ലാത്തതുമായ ആയിരക്കണക്കിന്...

വയനാട് കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ യോജിച്ച പ്രവർത്തനം ഉണ്ടാകണമെന്ന് എം വി ഗോവിന്ദൻ

0
വയനാട്: വയനാട് കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ യോജിച്ച പ്രവർത്തനം ഉണ്ടാകണമെന്ന് എം...

വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി

0
കല്‍പ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കൂടി...