23 C
Pathanāmthitta
Friday, October 23, 2020 7:41 am
Advertisment

ഇന്ത്യയിൽ ആദ്യമായി ‘ബെർലിൻ ഹാർട്ട്’ ഇംപ്ലാന്റേഷൻ നടത്തി എം‌ജി‌എം ഹെൽ‌ത്ത് കെയർ

ചെന്നൈ : ഇന്ത്യയിൽ ആദ്യമായി ബൈവെൻട്രിക്കുലാർ ബെർലിൻ ഹാർട്ട് ഇംപ്ലാന്റേഷൻ നടത്തി ചെന്നൈയിലെ എം‌ജി‌എം ഹെൽ‌ത്ത് കെയർ. സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ തന്നെ ആദ്യമായാണ് ഇത്രയും സങ്കീർണമായ ഒരു ശസ്ത്രക്രിയ നടത്തുന്നത്. 3 വയസ്സുള്ള റഷ്യൻ ആൺകുട്ടിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ഹൃദയത്തിന്റെ ഇരു ഭാഗങ്ങളും പിന്തുണയ്‌ക്കുന്നതിനുള്ള കൃത്രിമ ഹാർട്ട് പമ്പുകളെയാണ് ‘ബെർലിൻ ഹാർട്ട്’ ഇപ്ലാന്റേഷൻ എന്നറിയപ്പെടുത്.

Advertisement

ചെന്നൈ ആസ്ഥാനമായ എം‌ജി‌എം ഹെൽ‌ത്ത് കെയറിലെ കാർഡിയാക് സയൻസസ് ചെയർമാനും ഡയറക്ടറും ഹാർട്ട് ആൻഡ് ലംഗ് ട്രാൻസ്പ്ലാൻറ് & മെക്കാനിക്കൽ സർക്കുലേറ്ററി സപ്പോർട്ട് പ്രോഗ്രാം ഡയറക്ടറുമായ ഡോ. കെ. ആർ. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാർട്ട് ആൻഡ് ലംഗ് ട്രാൻസ്പ്ലാന്റ്  കോ-ഡയറക്ടറും മെക്കാനിക്കൽ സർക്കുലേറ്ററി സപ്പോർട്ട് , എച്ച്ഒഡിയുമായ സുരേഷ് റാവു കെ ജി, കാർഡിയാക് അനസ്തേഷ്യ, കാർഡിയാക് സർജൻമാരായ ഡോ. വി. ശ്രീനാഥ്, എംജിഎം ഹെൽത്ത് കെയറിലെ സീനിയർ കൺസൾട്ടന്റുമാരായ ഡോ. എസ്. ഗണപതി എന്നിവരും പങ്കെടുത്തു.

കോവിഡ് 19 നെ തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അത്യാധുനിക വെർച്വൽ സാങ്കേതികവിദ്യ വഴി യുകെയിൽ നിന്നും ജർമ്മനിയിൽ നിന്നുമുള്ള എഞ്ചിനീയറിംഗ് സപ്പോർട്ട് ടീമുകളുടെ സഹകരണത്തോടെയാണ് 7 മണിക്കൂർ നീണ്ട മാരത്തൺ ശസ്ത്രക്രിയയിലൂടെ ബെർലിൻ ഹാർട്ട് ഇംപ്ലാന്റേഷൻ നടത്തിയത്.

Advertisment
Advertisment
- Advertisment -

Most Popular

കുവൈത്തിൽ മലയാളി യുവാവ്‌ ഹൃദയാഘാതം മൂലം മരണമടഞ്ഞു

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ മലയാളി യുവാവ്‌ ഹൃദയാഘാതം മൂലം മരണമടഞ്ഞു. കണ്ണൂർ കൊക്കാനം കരിവെള്ളൂര്‍ സ്വദേശി ഷൈജു (37) ആണു ഇന്ന്  മരണമടഞ്ഞത്‌. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട്‌ പോകുന്നതിനുള്ള നടപടി ക്രമങ്ങൾ...

തൃശൂര്‍ വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് കോടതി

കോഴിക്കോട് : തൃശൂര്‍ വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് കോടതി. കളമശേരി ബസ് കത്തിക്കല്‍ കേസില്‍ കുറ്റാരോപിതനായ പറവൂര്‍ സ്വദേശി അനൂപ് നല്‍കിയ പരാതിയിലാണ് കൊച്ചി എന്‍ഐഎ കോടതിയുടെ കണ്ടെത്തല്‍....

സൗദിയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

സൗദി : സൗദിയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം പല്ലാരിമംഗലം വെയ്റ്റിങ്​ ഷെഡിന് സമീപം താമസിക്കുന്ന പെരുമ്പന്‍ചാലില്‍ ഷഫീഖ് (34) ആണ്​ മരിച്ചത്​. വ്യാഴാഴ്ച പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്...

കോ​വി​ഡ്‌ ; വി​ദ്യാ​രം​ഭം ഇ​ക്കു​റി വീ​ടു​ക​ളി​ല്‍ ത​ന്നെ ന​ട​ത്തു​ന്ന​താ​ണ് ഉ​ചി​തമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്റെ  പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദ്യാ​രം​ഭം ഇ​ക്കു​റി വീ​ടു​ക​ളി​ല്‍ ത​ന്നെ ന​ട​ത്തു​ന്ന​താ​ണ് ഉചി​ത​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വീടുകളില്‍ ആണെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിങ്കളാഴ്‌ചയാണ് വിദ്യാരംഭം. സാധാരണ ക്ഷേത്രങ്ങളില്‍ നടക്കുന്നതു...

Recent Comments