വനപാലകര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണം ; നാളെ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചിറ്റാര്‍ കുടപ്പനയിലെ പി.പി. മത്തായിയുടെ (പൊന്നു) കസ്റ്റഡിമരണത്തിനു ഉത്തരവാദികളായ വനപാലകര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

പി.പി മത്തായിയെ കസ്റ്റഡിയില്‍ എടുത്തതുതന്നെ അന്യായമായാണ്. ഒരു വ്യക്തിയെ കസ്റ്റഡിയില്‍ എടുക്കുന്നത് സുപ്രീം കോടതി നിര്‍ദ്ദേശിച്ച മാര്‍ഗ്ഗരേഖ പാലിച്ചായിരിക്കണം. മത്തായിയുടെ കാര്യത്തില്‍ യാതൊരു മാര്‍ഗ്ഗരേഖയും പാലിച്ചിട്ടില്ല. ചോദ്യം ചെയ്യാനാണ് വിളിക്കുന്നതെങ്കില്‍ നിയമാനുസരണം നോട്ടീസ് നല്‍കിയാണ് വിളിക്കേണ്ടത്. ചോദ്യം ചെയ്യലിനു ഹാജരായില്ലെങ്കില്‍ മാത്രമെ കസ്റ്റഡിയില്‍ എടുക്കാന്‍ സാധിക്കുകയുള്ളു. പി.പി. മത്തായി എന്തു കുറ്റമാണ് ചെയ്തതെന്ന് വനപാലകര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കുറ്റകൃത്യത്തില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി വനപാലകര്‍ തങ്ങളെ കേസുകളില്‍ സഹായിക്കുന്ന ഒരു വ്യക്തിയെക്കൊണ്ട് പുതിയ കഥകള്‍ പ്രചരിപ്പിക്കുകയാണ്.

ഇപ്പോള്‍ പ്രഖ്യാപിച്ച സി ബ്രാഞ്ച് അന്വേഷണം എവിടെയും എത്തിയിട്ടില്ല. പ്രതികള്‍ വനപാലകരായതുകൊണ്ട് തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാദ്ധ്യതയുണ്ട്. ജില്ലക്ക് പുറത്തുള്ളവരും സത്യസന്ധരുമായ അന്വേഷണ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയമിക്കണം. മരണപ്പെട്ട കുടുംബത്തിന്  ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കണം. ആശ്രിത നിയമനം നല്‍കണം. മൂന്നു കുടുംബങ്ങളുടെ സംരക്ഷകനായിരുന്നു മരണപ്പെട്ട സി.പി. മത്തായി. പി.പി മത്തായിയുടെ കൊലപാതകികളായ വനപാലകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാളെ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഡി.സി.സി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

മലയാളി യുവതി ഹൈദരാബാദിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു

0
ഹൈദരാബാദ്: മലയാളി യുവതി ഹൈദരാബാദിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. കണ്ണൂർ സ്വദേശിനിയായ...