തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരo : കൊച്ചുതുറ ശാന്തിഭവന്‍ വൃദ്ധസദനത്തില്‍ 35 പേര്‍ക്ക് കൊവിഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. കൊച്ചുതുറ ശാന്തിഭവന്‍ വൃദ്ധസദനത്തില്‍ 35 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 27 അന്തേവാസികള്‍ക്കും ആറ് കന്യാസ്ത്രീകള്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് രോഗബാധയുണ്ടായത്.

പുല്ലുവിള ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കൊച്ചുതുറ. രോഗം ബാധിച്ച അന്തേവാസികളില്‍ വളരെ പ്രായം ചെന്നവരും ഉള്‍പ്പെടുന്നുണ്ട്. പുല്ലുവിള ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്നതിനാലാണ് ഇവിടെ പരിശോധന നടത്തിയത്. എന്നാല്‍ രോഗ ഉറവിടം സംബന്ധിച്ച്‌ വ്യക്തതയുണ്ടായിട്ടില്ല. ക്ലസ്റ്റര്‍ മേഖലയില്‍ പ്രായം ഏറിയവരിലാണ് കൂടുതല്‍ പരിശോധന നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വൃദ്ധസദനത്തിലും പരിശോധന നടത്തിയത്.

തലസ്ഥാനത്ത് ഗുരുതര സ്ഥിതി തുടരുകയാണ്. ഇന്ന് അഞ്ച് പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കിളിമാനൂര്‍ സ്റ്റേഷനിലെ മൂന്ന് പോലീസുകാര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ ഗണ്‍മാനും പോലീസ് ആസ്ഥാനത്തെ എസ്‌ഐക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രോഗബാധയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷനിലെ സിഐയും, എസ്‌ഐയുമടക്കം മുഴുവന്‍ പോലീസുകാരും നിരീക്ഷണത്തില്‍ പോയി. മറ്റ് സ്റ്റേഷനുകളില്‍ നിന്ന് പോലീസുകാരെ എത്തിച്ച്‌ സ്റ്റേഷന്‍ പ്രവര്‍ത്തിക്കാനാണ് നിലവില്‍ തീരുമാനം. നേരത്തെ ഇവിടെ ഒരു മോഷണകേസ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നാകാം പോലീസുകാര്‍ക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...