മണര്‍കാട്ടെ ചീട്ടുകളി ക്ലബ് നടത്തിപ്പുകാരന്‍ മാലം സുരേഷിന്റെ വീട്ടില്‍ സന്ദര്‍ശനം ; പിബി അംഗം എംഎ ബേബിക്കെതിരേ പാര്‍ട്ടി അന്വേഷണം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മണര്‍കാട്ടെ ചീട്ടുകളി ക്ലബ് നടത്തിപ്പുകാരന്‍ മാലം സുരേഷിന്റെ ആഡംബര വീട്ടില്‍ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി സന്ദര്‍ശനം നടത്തിയതു സംബന്ധിച്ചു പാര്‍ട്ടി നേതൃത്വം അന്വേഷണം ആരംഭിച്ചു.

മണര്‍കാട് ക്രൗണ്‍ ക്ലബിലെ ചീട്ടുകളിയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നയാളോടൊപ്പം നില്‍ക്കുന്ന എം.എ. ബേബിയുടെ ചിത്രം കഴിഞ്ഞ ദിവസം പുറത്തു വന്നതു പാര്‍ട്ടിയില്‍ വന്‍ വിവാദത്തിനു വഴിവെച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സി.പി.എം. നേതൃത്വം അന്വേഷണം തുടങ്ങിയത്. വിവാദ പശ്ചാത്തലമുള്ളയാളുടെ വീട്ടില്‍ എന്തിനു പോയി, ആരാണ് മാലം സുരേഷിന്റെ വീട്ടിലെത്തിച്ചത്? തുടങ്ങിയ കാര്യങ്ങള്‍ പാര്‍ട്ടി അന്വേഷിക്കും.

ക്രൗണ്‍ ക്ലബ്ബിലെ ചീട്ടുകളിയുമായി ബന്ധപ്പെട്ട്  പോലീസ് കേസെടുത്ത മാലം സുരേഷിനെ നേരത്തെയുണ്ടായ പ്രശ്‌നത്തില്‍നിന്നു രക്ഷിക്കണം എന്നാവശ്യപ്പെട്ട്  മൈലാപ്പൂര്‍ ബിഷപ്പ്  സി.പി.എം. നേതാക്കളുടെ സഹായമഭ്യര്‍ഥിച്ച് അയച്ച കത്ത് പുറത്തുവന്നതും പാര്‍ട്ടിയില്‍ ചര്‍ച്ചയായിരുന്നു. മൈലാപ്പൂര്‍ ആര്‍ച്ച് ബിഷപ് ഡോ.എ.എം. ചിന്നപ്പയാണ് 2017-ല്‍ മധ്യകേരളത്തിലെ ഒരു വൈദിക ശ്രേഷ്ഠനു കത്തയച്ചത്. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കണ്ണൂരില്‍നിന്നുള്ള ഒരു മന്ത്രി എന്നിവരെ കണ്ടു പ്രശ്‌നം തീര്‍ക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചായിരുന്നു കത്ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...