ഫ്രഞ്ച് ലീഗിലെ മികച്ച താരം ; ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കാതെ മെസിയും നെയ്‌മറും

For full experience, Download our mobile application:
Get it on Google Play

പാരിസ് : ഫ്രഞ്ച് ലീഗില്‍ ഈ സീസണിലെ മികച്ച താരത്തിനുള്ള പുരസ്‌കാരപ്പട്ടികയിൽ ലിയോണല്‍ മെസിയും നെയ്‌മറും ഇല്ല. കളിക്കാരുടെ സംഘടന തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ പിഎസ്ജിയിൽ നിന്ന് കിലിയന്‍ എംബാപ്പേയുണ്ട്. ലിയോണിന്‍റെ ലൂക്കാസ് പക്വേറ്റ, എഎസ് മൊണാക്കോയുടെ വിസ്സം ബെന്‍ യെഡര്‍, മാഴ്സെയുടെ ദിമിത്രി പായെറ്റ്, റെനെയുടെ മാര്‍ട്ടിന്‍ ടെറിയര്‍ എന്നിവെരാണ് പട്ടികയിലെ മറ്റുതാരങ്ങള്‍.

പിഎസ്ജി ലീഗ് ജേതാക്കള്‍ ആയെങ്കിലും മെസി 23 കളിയിൽ നാലും നെയ്മര്‍ 11 ഗോളുമാണ് നേടിയത്. ഈ മാസം 15ന് പുരസ്കാരം പ്രഖ്യാപിക്കും. സീസണിൽ 24 ഗോള്‍ നേടിയ എംബാപ്പേയ്ക്കാണ് മേൽക്കൈ. കഴിഞ്ഞ 2 തവണയും എംബാപ്പേയാണ് പുരസ്കാരം നേടിയത്. പിഎസ്ജിയെ ലീഗ് വൺ ചാമ്പ്യൻമാരാക്കിയെങ്കിലും മികച്ച പരിശീലകനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കാൻ മൗറീസിയോ പൊച്ചെറ്റീനോയ്ക്കായില്ല

ഫ്രഞ്ച് ലീഗില്‍ പിഎസ്ജി പത്താം കിരീടമാണ് സ്വന്തമാക്കിയത്. ലെന്‍സിനെ സമനിലയില്‍ പിടിച്ചതോടെ ആണ് പിഎസ്ജി കിരീടം ഉറപ്പിച്ചത്. ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം 68-ാം മിനുട്ടില്‍ ലയണല്‍ മെസിയാണ് പിഎസ്ജിക്ക് ലീഡ് നല്‍കിയത്. നെയ്മറിന്റെ  അസിസ്റ്റില്‍ നിന്നായിരുന്നു മെസിയുടെ ഗോള്‍. 88-ാം മിനുട്ടില്‍ ജീനിലൂടെ ആണ് ലെന്‍സ് സമനില നേടിയത്. നാലു മത്സരങ്ങള്‍ ലീഗില്‍ ബാക്കിയിരിക്കെ ആണ് ഫ്രഞ്ച് ലീഗ് കിരീടം പിഎസ്ജി ഉറപ്പിച്ചത്. ചാമ്പ്യന്‍സ് ലീഗിലടക്കം ബാക്കി ടൂര്‍ണമെന്‍റുകളില്‍ ഒക്കെ കാലിടറിയ പിഎസ്ജിക്ക് ഈ കിരീടം ആശ്വാസകരമാകും. ലിയോണല്‍ മെസിക്ക് ലാലിഗ അല്ലാതെ ഒരു ലീഗ് സ്വന്തമാക്കാനായി എന്ന പ്രത്യേകതയും ഈ കിരീട നേട്ടത്തിന് ഉണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കൻമാരല്ല’, നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കരുത് ; രൂക്ഷ വിമർശനവുമായി...

0
കൊച്ചി : ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞദിവസം ഒരു...

ചിറയിൻകീഴ് കയ്യാങ്കളി ; രമ്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് കെപിസിസി അന്വേഷണ കമ്മീഷൻ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് കെപിസിസി...

നാഗർകോവിൽ സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്ഫോം കൂടി നിർമ്മിക്കും ; കേരളത്തിലേക്ക് കൂടുതൽ തീവണ്ടികൾക്ക് സാധ്യത

0
ചെന്നൈ : തിരുവനന്തപുരം ഡിവിഷന്റെ പരിധിയിൽ വരുന്ന നാഗർകോവിൽ റെയിൽവേ സ്‌റ്റേഷനിൽ...

പിഎം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

0
തിരുവനന്തപുരം: പിഎം ശ്രീക്കായി സംസ്ഥാനത്തിന് മേൽ സമ്മർദം ചെലുത്തി വീണ്ടും കേന്ദ്രത്തിന്റെ...