ജീവന്‍ അപകടത്തിൽ, എന്നെ ഗുണ്ടകള്‍ കൊല്ലാന്‍ കൊണ്ടുപോകുന്നു ; സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് ലൈവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസാണെന്ന പേരില്‍ തന്നെ ഗുണ്ടകള്‍ കൊല്ലാന്‍ കൊണ്ടുപോകുന്നുവെന്ന ആരോപണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു സനല്‍കുമാര്‍ ശശിധരന്റെ പ്രതികരണം. തന്നെ കൊണ്ടുപോകാനെത്തിയത് പോലീസുകാരല്ലെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പറഞ്ഞാണ് സനൽകുമാർ പ്രതിഷേധിച്ചത്.

എന്റെ ജീവന്‍ അപകടത്തിലാണ്. പോലീസാണെന്ന് പറഞ്ഞ് ഗുണ്ടകള്‍ പിടിച്ചുകൊണ്ടുപോയി കൊല്ലാന്‍ നോക്കുന്നുവെന്ന് സനല്‍കുമാര്‍ ശശിധരൻ ആരോപിക്കുന്നു. മഞ്ജുവിന്റെ ജീവന്‍ അപകടത്തിലാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു. ഇവർ എന്റെ മൊബൈല്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നു. കാറിന്റെ താക്കോല്‍ തട്ടിപ്പറിച്ചു വാങ്ങാന്‍ ശ്രമിക്കുന്നു. മഞ്ജുവിന്റെ പരാതിയുമായി ബന്ധപ്പെട്ട് എന്നെ പോലീസ് ബന്ധപ്പെട്ടിട്ടില്ല. കേസുണ്ടെങ്കില്‍ പോലീസ് എന്നെ അറസ്റ്റ് ചെയ്യണമെന്നും ഫേസ്ബുക്ക് ലൈവിലൂടെ സംവിധായകൻ പ്രതികരിച്ചു.

തന്റെ ജീവന് പോലീസ് സംരക്ഷണം നല്‍കണം. പോലീസ് വരാന്‍ കാത്തിരിക്കുകയാണ്. ഒരു ഇന്നോവകാറില്‍ പിന്തുടര്‍ന്ന് വന്ന് എന്നെ പിടിച്ചുകൊണ്ടുപോകാന്‍ നോക്കുന്നു. മരിക്കാന്‍ എനിക്ക് പേടിയില്ല. എന്നാല്‍ യാതൊരു കാരണവുമില്ലാതെ കള്ളക്കേസുണ്ടാക്കുന്നുവെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

leopard

ഓവേലിയില്‍ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി ; മുതുമലയിലെ ഉള്‍ക്കാട്ടിൽ തുറന്നുവിട്ടു

0
സുല്‍ത്താന്‍ബത്തേരി: വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച...

കാലിഫോർണിയ ഇരട്ടക്കൊലപാതകം : നിർണ്ണായക തെളിവുകൾ കണ്ടെത്തി ; കുറ്റപത്രം സമർപ്പിച്ച് പോലീസ്

0
കാലിഫോർണിയ : സിലിക്കൺ വാലിയെയും പ്രവാസി മലയാളി സമൂഹത്തെയും ഒന്നടങ്കം ഞെട്ടിച്ച...

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

0
മലപ്പുറം : മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു....

പിഎം ശ്രീ : പദ്ധതി നടപ്പാക്കാതെ കേന്ദ്രഫണ്ട് ലഭിക്കില്ല, വിദ്യാർഥികൾക്ക് ലഭിക്കേണ്ട പ്രയോജനം...

0
ന്യൂഡൽഹി : പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ വൈകുന്നതിനാൽ കേന്ദ്രസർക്കാരിന്റെ മറ്റു...