ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ; തുകയില്‍ 78 ശതമാനവും ചെലവഴിച്ചത് പരസ്യത്തിന് ; പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിക്കു വേണ്ടി അനുവദിച്ച തുകയില്‍ 78 ശതമാനവും പരസ്യത്തിനു വേണ്ടിയാണ് ചെലവഴിച്ചതെന്ന് പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ട്. പരസ്യത്തിനായി ഇത്രയധികം തുക ചെലവഴിക്കുന്നതു പുനപ്പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടില്‍ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിക്കായി 2016 -19 കാലയളവില്‍ 446.72 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിന്റെ 78 ശതമാനവും മാധ്യമങ്ങളില്‍ പരസ്യം നല്‍കാനാണ് ചെലവഴിച്ചതെന്ന്, പാര്‍ലമെന്റിന്റെ വനിതാ ശാക്തീകരണ സമിതിയുടെ ആറാം റിപ്പോര്‍ട്ടില്‍ പറയുന്നു. പണം ചെലവഴിക്കുന്നതില്‍ കുറെക്കൂടി ആസൂത്രണത്തോടെയുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നാണ് സമിതി നിര്‍ദേശിക്കുന്നത്. റിപ്പോര്‍ട്ട് ഇന്നലെ ലോക്‌സഭയില്‍ വച്ചു.

പിന്നാക്ക മേഖലകളിലെ ലിംഗാനുപാതം മെച്ചപ്പെടുത്തുന്നതിനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനും, സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ഇത്. അതുകൊണ്ടുതന്നെ കുറെക്കൂടി ഇതിനു വകയിരുത്തിയ പണം ചെലവഴിക്കുന്നതില്‍ ആസൂത്രിതമായ നടപടികള്‍ വേണം. പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്‌ കൃത്യമായ ഇടവേളകളില്‍ അവലോകന യോഗങ്ങള്‍ നടത്തേണ്ടതുണ്ട്. ഇതു നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....