ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമം : സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍, കഴുത്തിന് ഗുരുതര പരിക്കേറ്റ ശ്രീയേഷ് ചികിത്സയില്‍

For full experience, Download our mobile application:
Get it on Google Play

തൃക്കരിപ്പൂര്‍ : ബിജെപി പ്രവര്‍ത്തകനും മാവിലാക്കടപ്പുറത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഒരിയരയിലെ കെ.ശ്രീയേഷി (27) നെ കഴുത്തിന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന പി.ഷൈമേഷിനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധാനാഴ്ച്ച ഉച്ചയോടെ ഒരിയര ക്ഷേത്രത്തിന് സമീപത്തെ കടലോരത്ത് വച്ചാണ് ശ്രീജേഷിനെ വിളിച്ച്‌ കൊണ്ടുപോയി കത്തി കൊണ്ട് വെട്ടിയത്.

കഴുത്തിന് ഗുരുതര പരിക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ നാട്ടുകാരും ഡ്രൈവര്‍മാരും ചേര്‍ന്ന് ശ്രീജേഷിനെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കെ പ്രകോപനമൊന്നുമില്ലാതെ കത്തിയെടുത്ത് കഴുത്തില്‍ തുടരെ തുടരെ വെട്ടുകയായിരുന്നുവെന്ന് പ്രദേശത്തുണ്ടായിരുന്നവര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ചന്തേര പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...