Friday, March 29, 2024 7:08 pm

ന്യൂ​ഡ​ല്‍​ഹി​യി​ല്‍ 144 പ്ര​ഖ്യാ​പി​ച്ചു ; പ്രി​യ​ങ്ക ഗാ​ന്ധി​യെ​ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : വി​ല​​ക്ക​യ​റ്റ​ത്തി​നും തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കു​മെ​തി​രേ കോ​ണ്‍ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​ത്തി​നി​ടെ രാ​ഹു​ല്‍ ഗാ​ന്ധി​യെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും ഡ​ല്‍​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ണ്‍ഗ്ര​സ് വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ക​രും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്കും പാ​ര്‍​ട്ടി​യു​ടെ രാ​ജ്യ​സ​ഭാ, ലോ​ക്സ​ഭാ എം​പി​മാ​ര്‍ രാ​ഷ്‌ട്ര​പ​തിഭ​വ​നി​ലേ​ക്കും മാ​ര്‍​ച്ച്‌ ന​ട​ത്താ​നാ​ണു പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്.

Lok Sabha Elections 2024 - Kerala

എ​ന്നാ​ല്‍, പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് ഡ​ല്‍​ഹി പോ​ലീ​സ് എ​ഐ​സി​സി ആ​സ്ഥാ​ന​ത്തും പ​രി​സ​ര​ത്തും ക​ന​ത്ത ബ​ന്ത​വ​സ് ഏ​ര്‍​പ്പെ​ടു​ത്തി. ജ​ന്തര്‍ മ​ന്ത​ര്‍ ഒ​ഴി​കെ ന്യൂ​ഡ​ല്‍​ഹി​യി​ല്‍ 144 പ്ര​ഖ്യാ​പി​ച്ചു. കോ​ണ്‍ഗ്ര​സ് പ്ര​തി​ഷേ​ധ​ത്തി​ന് അ​നു​മ​തി​യും നി​ഷേ​ധി​ച്ചു. രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് കോ​ണ്‍ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി. എ​ഐ​സി​സി ആ​സ്ഥാ​ന​ത്തി​നു പു​റ​ത്ത് പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യ​ത്. ബാ​രി​ക്കേ​ഡ് ചാ​ടി​ക്ക​ട​ന്നു മു​ന്നേ​റി​യ പ്രി​യ​ങ്ക ഗാ​ന്ധി​യെ പോ​ലീ​സ് വ​ലി​ച്ചി​ഴ​ച്ചാ​ണു നീ​ക്കി​യ​ത്. ഇ​വ​രെ പി​ന്നീ​ട് ഡ​ല്‍​ഹി പോ​ലീ​സി​ന്റെ കിം​ഗ്സ് വേ ​ക്യാ​ന്പി​ലേ​ക്ക് മാ​റ്റി. പിന്നീട്, വിട്ടയച്ചു.

എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ല്‍, എം​പി​മാ​രാ​യ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍, ഡീ​ന്‍ കു​ര്യാ​ക്കാ​സ്, അ​ധീ​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി, ശ​ശി ത​രൂ​ര്‍, മ​നീ​ഷ് തി​വാ​രി എ​ന്നി​വ​രെ​യും പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ചാ​ണ് നീ​ക്കം ചെ​യ്ത​ത്. മു​ന്‍ ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹ​രീ​ഷ് റാ​വ​ത്ത് അ​ട​ക്ക​മു​ള്ള കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. കോ​ണ്‍ഗ്ര​സ് എം​പി​മാ​രെ പോ​ലീ​സ് മ​ര്‍​ദി​ക്കു​ക​യും വ​ലി​ച്ചി​ഴ​ച്ചുകൊ​ണ്ടു പോ​കു​ക​യും ചെ​യ്തു എ​ന്ന് അ​റ​സ്റ്റി​നു മു​ന്പ് രാ​ഹു​ല്‍ ഗാ​ന്ധി ത​ന്നെ പ​റ​ഞ്ഞി​രു​ന്നു. ജ​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​യാ​ണ് കോ​ണ്‍ഗ്ര​സ് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. ഇ​തി​നെ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച്‌ അ​ടി​ച്ച​മ​ര്‍​ത്താ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​ര്‍ രാ​ജ്യ​ത്ത ത​ന്നെ അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് വി​റ്റു ക​ഴി​ഞ്ഞി​രി​ക്കു​ന്നു. അ​തി​നാ​ല്‍ വി​ല​ക്ക​യ​റ്റ​ത്തെ​ക്കു​റി​ച്ചോ അ​തി​ന്റെ പ്ര​തി​കൂ​ല ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചോ അ​വ​ര്‍​ക്ക് ഒ​ന്നുംത​ന്നെ അ​റി​യാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് അ​റ​സ്റ്റി​നുശേ​ഷം പോ​ലീ​സ് വാ​ഹ​ന​ത്തി​ലി​രു​ന്ന പ്രി​യ​ങ്ക ഗാ​ന്ധി പ്ര​തി​ക​രി​ച്ച​ത്. വി​ല​ക്ക​യ​റ്റം, തൊ​ഴി​ലി​ല്ലാ​യ്മ, ജി​എ​സ്ടി നി​ര​ക്കുവ​ര്‍​ധ​ന എ​ന്നി​വ​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സോ​ണി​യ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ങ്ങ​ള്‍ ഇ​ന്ന​ലെ ക​റു​പ്പു വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞാ​ണു പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​തേ വി​ഷ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​ക്കാ​ട്ടി കോ​ണ്‍ഗ്ര​സ് ഇ​ന്ന​ലെ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ​ല​യി​ട​ത്തും പോ​ലീ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ ജ​ല​പീ​ര​ങ്കി അ​ട​ക്കം ഉയോ​ഗി​ച്ചു. ച​ണ്ഡിഗ​ഡി​ലും ജ​മ്മു കാ​ഷ്മീ​രി​ലും പോ​ലീ​സ് കോണ്‍ഗ്രസ് പ്ര​വ​ര്‍​ത്ത​ക​രു​ടെ മേ​ല്‍ ബ​ലം പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പി സി ജോർജ്ജിന് എതിരെ പോലീസ് കേസ് എടുത്തു

0
കസബ: മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പി സി ജോർജ്ജിന് എതിരെ പോലീസ്...

കേരള എൻജിനിയറിങ്, മെഡിക്കൽ പ്രവേശനം ; ഏപ്രിൽ 17 വരെ അപേക്ഷിക്കാം

0
തിരുവനന്തപുരം: കേരളത്തിലെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ...

അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക്...

ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ നടപടി ; രാഹുൽ ഗാന്ധി

0
ദില്ലി : പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികൾക്കെതിരായ ആദായ നികുതി വകുപ്പിന്റെ നടപടിയിൽ...