പൂട്ടിയ ഔട്ട്‌ലെറ്റുകള്‍ തുറക്കാൻ ബെവ്‌കോ ; നീണ്ട ക്യൂവിന് ഇനി പരിഹാരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മദ്യശാലകൾക്ക് മുന്നിലെ ക്യൂ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ ഔട്ട്‌ലെറ്റുകള്‍ തുറക്കാൻ ബെവ്കോ. പുതിയ മദ്യനയത്തിന്റെ ഭാഗമായി നേരത്തേ പൂട്ടിയ 68 ഔട്ട്‌ലെറ്റുകൾ വീണ്ടും തുറക്കും. മദ്യഷാപ്പുകളിലെ തിരക്ക് കുറയ്ക്കണമെന്ന ഹൈക്കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഔട്ട്‌ലെറ്റുകൾ അനുവദിച്ചതെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. അടച്ചുപൂട്ടിയ ഔട്ട്‌ലെറ്റുകൾ പ്രീമിയം ഷോപ്പുകളായി വീണ്ടും തുറക്കാനും വാക്ക്-ഇൻ സൗകര്യം നൽകാനും ബെവ്‌കോ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.

ഈ വർഷം ആദ്യം ബെവ്‌കോയ്ക്ക് 1,608.17 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു. സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് സംസ്ഥാന – ദേശീയ പാതകളുടെ 500 മീറ്റർ പരിധിയിലുള്ള ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടിയതാണ് നഷ്ടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ലൈസന്‍സ് അനുവദിച്ച അതേ താലൂക്കില്‍ ഔട്ട്‌ലെറ്റുകള്‍ പുനരാരംഭിക്കാന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരു താലൂക്കിലേക്ക് മാറ്റാനും അനുവദിച്ചിട്ടുണ്ട്. പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതോടെ മദ്യശാലകളിലെ നീണ്ട ക്യൂ കുറയുമെന്നാണ് പ്രതീക്ഷ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...