ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപത്തിനിടെ മദ്യവില്‍പ്പനശാല കൊള്ളയടിച്ച് അക്രമികള്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ചാന്ദ്ബാഗിലെ മദ്യശാലയാണ് കലാപകാരികള്‍ തിങ്കളാഴ്ച വൈകിട്ട് കൊള്ളയടിച്ചത്.
ഇരച്ചെത്തിയ ജനക്കൂട്ടം മദ്യശാല ആക്രമിക്കുകയായിരുന്നെന്നും 75-80 ലക്ഷം രൂപ വിലമതിക്കുന്ന വൈനും ബിയറും നഷ്ടപ്പെട്ടെന്നും മദ്യശാല മാനേജര്‍ പറഞ്ഞു.
കടയിലെ സ്കാനറുകള്‍, എല്‍ഇഡി ടിവി, ഫ്രിഡ്ജുകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയും അക്രമികള്‍ തല്ലിത്തകര്‍ത്തു. കൊള്ളയടി തടയാന്‍ പോലീസിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പടുത്തി. ഡല്‍ഹിയില്‍ രണ്ടു ദിവസമായി തുടരുന്ന വര്‍ഗീയ കലാപത്തില്‍ ഇതുവരെ 14 പേര് കൊല്ലപ്പെട്ടതായാണു കണക്ക്. നിരവധി കടകളും വീടുകളും ഷോറൂമുകളും അക്രമികള്‍ തല്ലിത്തകര്‍ത്തു. പോലീസിന്റെ മൗനാനുവാദത്തോടെയാണ് അക്രമികളുടെ അഴിഞ്ഞാട്ടം.