ഭാരത് ബയോടെക് എംഡി ഡോ. കൃഷ്ണ എല്ല ശബരിമലയില്‍ ദര്‍ശനം നടത്തി ; അന്നദാനത്തിന് ഒരു കോടി നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ചെയര്‍മാനും എംഡിയുമായ ഡോ. കൃഷ്ണ എല്ലയും ഭാര്യ സുചിത്ര എല്ലയും ശബരിമലയില്‍ ദര്‍ശനം നടത്തി. ശബരിമലയിലെ അന്നദാനത്തിലേക്ക് ഒരു കോടി രൂപ അദ്ദേഹം സംഭാവന നല്‍കി. ശബരിമലയിലെ വികസനത്തിനും ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനും വേണ്ട എന്ത് സഹായങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. സംഭാവന നല്‍കിയ ഡോ. കൃഷ്ണ എല്ലയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ ഫോണില്‍ വിളിച്ച് നന്ദി അറിയിച്ചു.

എക്‌സിക്യുട്ടിവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാരിയര്‍ക്ക് ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ വഴിയാണ് തുക കൈമാറിയത്. ചൊവ്വാഴ്ച രാവിലെ 11.30-ഓടെ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ കെ റജികുമാറിനൊപ്പമാണ് ഇരുവരും സന്നിധാനത്തെത്തിയത്. ദര്‍ശനത്തിന് ശേഷം തന്ത്രി കണ്ഠര് മഹേശ്വരര് മോഹനര്, മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി അതിയിടം കുറുവക്കാട് ശംഭു നമ്പൂതിരി എന്നിവരെ സന്ദര്‍ശിച്ച് പ്രസാദം സ്വീകരിച്ച ശേഷം ഉച്ചയ്ക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം ഇരുവരും ഗുരുവായൂര്‍ക്ക് പോയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...