പ്ലാസ്റ്റിക്കിനെതിരെ ബോധവല്‍ക്കരണവുമായി പുണ്യം പൂങ്കാവനം പ്രവര്‍ത്തകര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ശബരിമല സന്നിധാനത്ത്  പ്ലാസ്റ്റിക്കിനെതിരെ ബോധവല്‍ക്കരണം നടത്തി. കേരള പോലീസിന്റെ നേതൃത്വത്തില്‍ ആര്‍.എ.എഫ്, കേന്ദ്രസേന, ഫയര്‍ഫോഴ്സ്, എക്സൈസ്, അഖില ഭാരത അയ്യപ്പസേവാസംഘം, വിശുദ്ധിസേന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ശുചീകരണവും പ്ലാസ്റ്റിക്കിനെതിരായ ബോധവല്‍ക്കരണവും നടത്തിയത്.

സന്നിധാനത്ത് ഡിവൈഎസ്പി എം. രമേഷ് കുമാര്‍, ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍ പി.എം. ഗോപി, ആംഡ് സബ് ഇന്‍സ്പെക്ടര്‍ വി. അനില്‍കുമാര്‍ എന്നിവരുടെയും പമ്പയില്‍ ആംഡ് സബ് ഇന്‍സ്‌പെക്ടര്‍ സജി മുരളി, നിലയ്ക്കല്‍ ആംഡ് സബ് ഇന്‍സ്പെക്ടര്‍ ജയകുമാര്‍,  എരുമേലിയില്‍ ആംഡ് സബ് ഇന്‍സ്പെക്ടര്‍ സുജിത്ത് എന്നിവരുടെയും നേതൃത്തിലാണ് പുണ്യം പൂങ്കാവനം ശുചീകരണവും ബോധവത്കരണവും നടത്തിവരുന്നത്. പ്രകൃതിയെ സംരക്ഷിക്കുക, ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ 2010 ലാണ് ശബരിമല സന്നിധാനത്ത് പുണ്യം പൂങ്കാവനം പദ്ധതി തുടങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കും ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍...

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...