ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്ന് എറണാകുളം ജില്ലയില്‍ പ്രവേശിക്കും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ ആലപ്പുഴ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്ന് എറണാകുളം ജില്ലയില്‍ പ്രവേശിക്കും. രണ്ട് ദിവസമാണ് എറണാകുളം ജില്ലയിലെ പര്യടനം. ഉച്ചക്ക് രണ്ട് മണിക്ക് കയര്‍ തൊഴിലാളികളുമായി രാഹുല്‍ സംവദിക്കും. സംസ്ഥാനത്ത് ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ദിവസം പദയാത്ര പര്യടനം നടത്തിയത്. കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര 13-ാം ദിവസത്തിലേക്ക് കടന്നു.

രാവിലെ ചേര്‍ത്തല എക് സ്പ്രസ് ബൈപ്പാസ് ജങ്ഷനില്‍ നിന്നാരംഭിച്ച പദയാത്ര ഉച്ചക്ക് 11ന് കുത്തിയതോട് എന്‍.എസ്.എസ് ബില്‍ഡിങ് പ്രഭാത വിശ്രമത്തിനായി നിര്‍ത്തും. തുടര്‍ന്ന് വൈകീട്ട് നാലിന് കുത്തിയതോട് നിന്ന് പുനരാരംഭിക്കുന്ന യാത്ര വൈകിട്ട് എറണാകുളം ജില്ലയുടെ അതിര്‍ത്തിയായ അരൂരില്‍ സമാപിക്കും. കുമ്പളം ടോള്‍ പ്ലാസ ജങ്ഷനിലാണ് രാത്രി വിശ്രമം. നാളെ എറണാകുളം ജില്ലയിലെ പര്യടനം ആരംഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...