നായ്ക്കളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാര്‍ക്ക് പേവിഷബാധ പ്രതിരോധ വാക്സിനേഷന്‍ നല്‍കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  നായ ഉൾപ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാർക്ക് പേ വിഷബാധ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക വാക്സിനേഷൻ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് നായകളെ പിടിച്ച് വാക്സിനേഷനും വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തിവരികയാണ്.

ജീവനക്കാരില്‍ ചിലർക്ക് നായകളിൽ നിന്ന് ആക്രമണം ഉണ്ടായ സാഹചര്യവും കൂടി കണക്കിലെടുത്താണ് സ്പെഷ്യൽ വാക്സിനേഷൻ ആരംഭിച്ചത്. വെറ്റിനറി ഡോക്ടർമാർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ, മൃഗങ്ങളെ പിടിക്കുന്നവർ, കൈകാര്യം ചെയ്യുന്നവർ എന്നിവർക്കാണ് പ്രധാനമായി വാക്സിൻ നൽകുന്നത്. എല്ലാ ജീവനക്കാരും പേവിഷ പ്രതിരോധ വാക്സിൻ എടുക്കണം.

മുമ്പ് വാക്സിൻ എടുക്കാത്തവർക്ക് മൂന്ന് ഡോസ് വാക്സിനാണ് നൽകുന്നത്. പൂജ്യം, 7, 21 ദിവസങ്ങളിലാണ് ഇവർക്ക് വാക്സിൻ നൽകുന്നത്. ഇവർ 21 ദിവസം കഴിഞ്ഞിട്ട് മാത്രമേ മൃഗങ്ങളുമായി ഇടപെടാൻ പാടുള്ളൂ. ഭാഗീകമായി വാക്സിനെടുത്തവരും വാക്സിൻ എടുത്തതിന്‍റെ രേഖകൾ ഇല്ലാത്തവരും ഇത്തരത്തിൽ മൂന്നു ഡോസ് വാക്സിൻ എടുത്തിരിക്കണം.

നേരത്തെ വാക്സിൻ എടുത്തവരും കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബൂസ്റ്റർ ഡോസ് എടുക്കാത്തവരുമായവർക്ക് അവർക്ക് ഒരു ബൂസ്റ്റർ ഡോസ് നൽകും. അതിന് ശേഷം മാത്രമേ മൃഗങ്ങളുമായി ഇവർ ഇടപെടാൻ പാടുള്ളൂ. വാക്‌സിനേഷൻ പൂർത്തീകരിച്ച് ജോലിയിൽ ഏർപ്പെടുന്ന ജീവനക്കാർക്ക് വീണ്ടും മൃഗങ്ങളുടെ കടിയേറ്റാൽ ഇവർക്ക് പൂജ്യം, 3 ദിവസങ്ങളിൽ രണ്ട് ഡോസ് വാക്സിൻ നൽകുന്നതാണ്. ഇവർ റീ എക്സ്പോഷർ വിഭാഗത്തിലാണ് വരിക.

ആരോഗ്യ വകുപ്പിന്‍റെ പ്രതിരോധ കുത്തിവയ്പ്പിനുള്ള മാർഗനിർദേശങ്ങൾ മൃഗസംരക്ഷണ വകുപ്പിനും തദ്ദേശസ്വയംഭരണ വകുപ്പിനും നൽകിയിട്ടുണ്ട്. നിലവിൽ വാക്സിൻ ലഭ്യമായിട്ടുള്ള ആശുപത്രികളിലാണ് വാക്സിൻ എടുക്കാൻ സാധിക്കുക. ഒരു കുപ്പി കൊണ്ട് 10 പേർക്ക് വരെ വാക്സിൻ എടുക്കാൻ സാധിക്കും. 0.1 എംഎൽ ആണ് ഒരാൾക്ക് നൽകുന്നത്. വാക്സിൻ വേസ്റ്റേജ് ഒഴിവാക്കാൻ 10 പേരടങ്ങിയ ബാച്ച് വീതമായിരിക്കും വാക്സിൻ നൽകുക.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...