ഭീ​മ​കൊ​റേ​ഗാ​വ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ വ​ര​വ​ര റാ​വു​വി​നെ ജ​യി​ലി​ല്‍ നി​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശം

For full experience, Download our mobile application:
Get it on Google Play

മും​ബൈ: ഭീ​മ​കൊ​റേ​ഗാ​വ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ വ​ര​വ​ര റാ​വു​വി​നെ ജ​യി​ലി​ല്‍ നി​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശം. അദ്ദേഹത്തിന്‍റെ ഭാര്യ സമര്‍പ്പിച്ച ഹർജിയില്‍ മും​ബൈ ഹൈ​കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. മും​ബൈ​യി​ലെ നാ​നാ​വ​തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​നാ​ണ് കോ​ട​തി പ​റ​ഞ്ഞ​ത്. ആ​ശു​പ​ത്രി​യി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് വ​ര​വ​ര റാ​വു​വി​നെ കാ​ണാ​നു​ള്ള അ​നു​മ​തി​യും കോ​ട​തി ന​ല്‍​കി.

15 ദിവസത്തേക്ക് മാറ്റാനാണ് ഉത്തരവെങ്കിലും കോ​ട​തി​യു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ വ​ര​വ​ര റാ​വു​വി​നെ ഡി​സ്ചാ​ര്‍​ജ് ചെ​യ്യ​രു​തെ​ന്നും നി​ര്‍​ദേ​ശി​ച്ചിട്ടുണ്ട്. വരവര റാവുവിന്‍റെ ഭാര്യക്കുവേണ്ടി ഇന്ദിര ജയ്സിങ്ങാണ് ഹാജരായത്. 80 വയസ്സായ വരവറാവുവിന്‍റെ ആരോഗ്യ സ്ഥിതി തീരെ മോശമാണെന്ന് ഇന്ദിര ജയ്സിങ് കോടതിയെ അറിയിച്ചു. പൂര്‍ണമായും കിടപ്പിലായ അദ്ദേഹത്തിന് മതിയായ ചികിത്സ ലഭിക്കുന്നില്ല. ഓര്‍മ നശിച്ച ഇദ്ദേഹം ഡയപ്പര്‍ ഉപയോഗിക്കുന്നുണ്ട്. മൂത്രം പോകാനായി ഇട്ടിരിക്കുന്ന കുഴല്‍ മൂന്നുമാസമായി മാറ്റിയിട്ടില്ല. ഇതൊന്നും മാറ്റാന്‍ ആരുമില്ല എന്നതാണ് സത്യം. ഇന്ദിര ജയ്സിങ് പറഞ്ഞു.

വരവര റാവു കസ്റ്റഡിയില്‍ മരിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്ന് കടുത്ത അനാസ്ഥയാണ് ഉണ്ടാകുന്നത്. അദ്ദേഹത്തെ നോക്കാനോ പരിചരിക്കാനോ ഭരണകൂടത്തിന് കഴിയില്ലെങ്കില്‍ നാനാവതി ആശുപത്രിയിലേക്ക് മാറ്റണം.- ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...