ഭോജ്പുരി നടിയുടെ മരണത്തില്‍ ഗായകനെതിരേ ആരോപണം

For full experience, Download our mobile application:
Get it on Google Play

വാരണാസി: ഭോജ്പുരി നടിയുടെ മരണത്തില്‍ ഗായകനെതിരേ ആരോപണം. ആകാംക്ഷ ദുബെയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ഭോജ്പുരി ഗായകന്‍ സമര്‍ സിങ്ങിനും സഹോദരനുമെതിരെ തിങ്കളാഴ്ച എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. നടിയുടെ അമ്മ മധു ദുബെയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 25 കാരിയായ ഭോജ്പുരി നടിയെ ഞായറാഴ്ചയാണ് ഹോട്ടല്‍ മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സമര്‍ സിങ്ങും സഞ്ജയ് സിങ്ങും ആകാംക്ഷയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി കോടിക്കണക്കിന് രൂപയുടെ ജോലിചെയ്തിട്ടും ഇരുവരും പണം നല്‍കിയെന്നും നടിയുടെ അമ്മ ആരോപിച്ചു.

25 കാരിയായ നടിയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പുതിയ ചിത്രമായ നായികിന്റെ ചിത്രീകരണത്തിനാണ് ഇവര്‍ നഗരത്തിലെത്തിത്. മരിക്കുന്നതിന് മുമ്പ് ഇവര്‍ കണ്ണീരണിഞ്ഞ് ഇന്‍സ്റ്റ്ഗ്രാം ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രാവിലെ ഒമ്പതിന് മേക്കപ്പ് ബോയ് വിളിച്ച വേളയിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മിര്‍സാപൂര്‍ സ്വദേശിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....