എൽഡിഎഫ്-യുഡിഎഫ് സുധാകര-ഗോവിന്ദ മുന്നണിയായി : സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇടത് വലതുമുന്നണികള്‍ക്കെതിരെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാഹുല്‍ ഗാന്ധി വിഷയം മുതലെടുത്ത് ഇടത് വലത് മുന്നണികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു. എല്‍ ഡി എഫും യു ഡി എഫും സുധാകര – ഗോവിന്ദ മുന്നണിയായി മാറി. ഒരമ്മ പെറ്റ മക്കളെ പോലെയാണ് കേരളത്തില്‍ എല്‍ ഡി എഫും യു ഡി എഫുമെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. സര്‍ക്കാരിന്റെ അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ടു മുന്നണികളും ഒരു മുന്നണിയായി മാറുന്നതാണ് കേരളത്തില്‍ കാണുന്നതെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലും എന്‍ ഡി എയ്ക്ക് അധികാരത്തില്‍ വരാന്‍ കഴിയും എന്നത് പകല്‍ക്കിനാവല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം സര്‍ക്കാരിനെതിരെ എന്‍ഡിഎ കുരിശുയുദ്ധമാണ് നടത്തുന്നതെന്ന് അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. അഴിമതി നടത്തിയവരെ പൂജപ്പുര ജയിലില്‍ എത്തിക്കും വരെ എന്‍ഡിഎക്ക് വിശ്രമമില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളിലെല്ലാം വലിയ അഴിമതിയാണ് നടക്കുന്നത്. മുഖ്യമന്ത്രിയാണ് ബ്രഹ്മപുരത്ത് സോണ്‍ട കമ്പനിക്ക് കരാര്‍ കൊടുത്തത്. വിഡി സതീശനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...