Friday, April 26, 2024 1:09 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ലോക ജലദിനാചരണം നടത്തി
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെയും ജലജീവന്‍ മിഷന്റെയും ആഭിമുഖ്യത്തില്‍ ചേര്‍ന്ന ലോക ജലദിനാചരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് ഉദ്ഘാടനം ചെയ്തു. വെച്ചൂച്ചിറ മില്‍മ ഓഡിറ്റോറിയത്തില്‍ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പൊന്നമ്മ ചാക്കോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് നിഷ അലക്‌സ് ജലദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഐ എസ് എ കോര്‍ഡിനേറ്റര്‍ സേവിയര്‍ തോമസ് ജലദിന സന്ദേശം നല്‍കി. ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് അംഗംങ്ങളായ ഷാജി കൈപ്പുഴ, സജി കൊട്ടാരം, ടി.കെ രാജന്‍, പ്രസന്ന കുമാരി, എലിസബത്ത് തോമസ്, റെസി ജോഷി,രാജി വിജയകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പളളിയോടങ്ങള്‍ക്ക് ഗ്രാന്റ് വിതരണം ചെയ്തു
ആറന്‍മുള പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഏഴു പളളിയോടങ്ങള്‍ക്കുള്ള ഗ്രാന്റ് വിതരണ ഉദ്ഘാടനം ഇടയാറന്‍മുള വൈ എം സി ഹാളില്‍ ആന്റോ ആന്റണി എം പി നിര്‍വഹിച്ചു. ജില്ലയില്‍ ഹരിത വിദ്യാലയ പദവി നേടിയ ഇടയാറന്‍മുള എ എം എം എച്ച് എസ് സ്‌കൂളിനെ ചടങ്ങില്‍ ആദരിച്ചു. ഫോക്ക്‌ലോര്‍ അക്കാദമി അവാര്‍ഡ് നേടിയ വഞ്ചിപ്പാട്ട് കലാകാരന്‍ സി ആര്‍ വിജയന്‍ നായര്‍ ചൈത്രം , കൃഷി വകുപ്പിന്റെ ഇസ്രയേല്‍ കാര്‍ഷിക പഠന യാത്രയില്‍ പങ്കാളിയായ കര്‍ഷകന്‍ സുനില്‍ കുമാര്‍, കായിക രംഗത്ത് മികവ് തെളിയിച്ച കോട്ട സ്വദേശി ഉദയന്‍ എന്നിവരേയും ചടങ്ങില്‍ ആദരിച്ചു. ആറന്‍മുള ക്ഷേത്രക്കടവിലും സത്രക്കടവിലും ഹൈമാസ്‌ക് ലൈറ്റുകള്‍ ഉടനെ സഥാപിക്കുമെന്ന് എം പി ചടങ്ങില്‍ പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് എന്‍ എസ് കുമാര്‍,സെക്രട്ടറി ആര്‍ രാജേഷ് , പളളിയോട സേവാ സംഘം ഭാരവാഹികള്‍, പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ ഭാരവാഹികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഗതാഗത നിയന്ത്രണം
മടത്തുംപടി -കണമുക്ക് പാതയില്‍ കലുങ്ക് പണി നടക്കുന്നതിനാല്‍ ഈ പാതയിലൂടെയുള്ള ഗതാഗതം 27 ( തിങ്കളാഴ്ച) മുതല്‍ ഒരു മാസത്തേക്ക് നിരോധിച്ചു. ഇതിനു പകരം കണമുക്ക്- കടമ്മനിട്ട- ആലുങ്കല്‍ പാത ഉപയോഗിക്കണമെന്ന് കോഴഞ്ചേരി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

താലൂക്ക് വികസന സമിതി യോഗം
ഏപ്രില്‍ മാസത്തെ താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ ഒന്നിന് രാവിലെ 11.00 ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ നിയമസഭാ പ്രാതിനിത്യം ഉള്ള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും എല്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും എല്ലാ വകുപ്പുകളിലെയും താലൂക്ക് തല ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കോഴഞ്ചേരി തഹസീല്‍ദാര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0469 2961525 , 8078140525.
ഇമെയില്‍: [email protected] .

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവ ഐ.ടി.ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരൊഴിവ്. എം .ബി. എ /ബി. ബി.എ ,കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനവും പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ മാര്‍ച്ച് 30 (വ്യാഴം) ന് രാവിലെ 11.00 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ ടി ഐ യില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0468 2258710

ഉപദേശക സമിതി യോഗം
എസ് ബി ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രം ഉപദേശക സമിതി യോഗം മാര്‍ച്ച് 28ന് ഉച്ചയ്ക്ക് 12ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ ചേംബറില്‍ ചേരും.

എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങി
മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ശുചിത്വ-മാലിന്യസംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തല്‍, അനധികൃതമായി കണ്ടെത്തിയ മാലിന്യം പിടിച്ചെടുക്കല്‍, നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ സംഭരണം, വില്‍പന തടയല്‍ തുടങ്ങിയവയാണ് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍. നിയമലംഘനങ്ങള്‍ നടത്തുന്നവരില്‍ നിന്നും തദ്ദേശസ്വയംഭരണസ്ഥാപനം മുഖേന പിഴ ഈടാക്കും. തിരുവല്ല, പന്തളം, അടൂര്‍ നഗരസഭകളിലും കടമ്പനാട്, ഏഴംകുളം, പള്ളിക്കല്‍, മലയാലപ്പുഴ, കോന്നി, കലഞ്ഞൂര്‍ പഞ്ചായത്തുകളിലും സ്‌ക്വാഡ് പരിശോധന നടത്തി. കടകളില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ പിടിച്ചെടുത്തു. നിയമാനുസൃത പിഴ ഈടാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരും.തദ്ദേശസ്വയംഭരണ വകുപ്പ് ഇന്റേണല്‍ വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥന്‍, ജില്ലാ ശുചിത്വമിഷന്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ നിര്‍ദ്ദേശിക്കുന്ന ഉദ്യോഗസ്ഥന്‍, പോലീസ്, മലിനീകരണ നിയന്ത്രണബോര്‍ഡ് സാങ്കേതിക ഉദ്യോഗസ്ഥന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘമാണ് സ്‌ക്വാഡിലുള്ളത്.

താലൂക്ക് വികസന സമിതി യോഗം
കോന്നി താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ ഒന്നിന് രാവിലെ 11 മണിക്ക് കോന്നി താലൂക്ക് ഓഫീസില്‍ വച്ച് കൂടുമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു.

കിറ്റ്‌സില്‍ എംബിഎ കോഴ്‌സിന് അപേക്ഷിക്കാം
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കിറ്റ്സില്‍ എം ബി എ (ട്രാവല്‍ ആന്‍ഡ് ടൂറിസം) 2023-25 ബാച്ചിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോട് കൂടിയ ഡിഗ്രിയും,കെഎംഎടി/ സിഎംഎടി/സിഎടി യോഗ്യതയുള്ളവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും www.kittesdu.org വഴി അപേക്ഷിക്കാം.കേരള സര്‍വകലാശാലയുടെയും എഐസിടിഇ യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സില്‍, ട്രാവല്‍,ടൂര്‍ ഓപ്പറേഷന്‍, ഹോസ്പിറ്റലിറ്റി, എയര്‍പോര്‍ട്ട് മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ സ്പെഷ്യലൈസേഷനും ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാനും അവസരമുണ്ട്.
വിജയികളാകുന്ന വിദ്യാര്‍ഥികള്‍ക്ക് 100% പ്ലേസ്മെന്റ് അസിസ്റ്റന്‌സ് നല്‍കും. എസ്‌സി/ എസ്ടി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സംവരണവും അനുകൂലങ്ങളും ലഭിക്കും.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31. ഫോണ്‍: 9446529467, 9847273135, 0471 2327707

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മേക്കുന്നുമുകൾ റോഡില്‍ കോൺക്രീറ്റ് മിശ്രിതം വീഴുന്നത് അപകടഭീഷണി ഉയർത്തുന്നു

0
പള്ളിക്കൽ : വാഹനത്തിൽ കൊണ്ടുപോകുന്ന കോൺക്രീറ്റ് മിശ്രിതം റോഡിൽ വീഴുന്നത് അപകടഭീഷണി...

പന്തളം പബ്ലിക് ലൈബ്രറി ബാലവേദി കുട്ടികൾക്ക് റീഡിങ് തിയേറ്ററിൽ പരിശീലനം നല്‍കി

0
പന്തളം : പബ്ലിക് ലൈബ്രറി ബാലവേദി കുട്ടികൾക്ക് റീഡിങ് തിയേറ്ററിൽ പരിശീലനം...

ഇപി കൂടികാഴ്ച ഒഴിവാക്കണമായിരുന്നുവെന്ന് ബിനോയ് വിശ്വം ; കൺവീനർ സ്ഥാനം ജയരാജൻ രാജിവെക്കണമെന്ന്...

0
കൊച്ചി : ഇപിക്കെതിരെ ബിനോയ്‌ വിശ്വം. ഇപി കൂടികാഴ്ച ഒഴിവാക്കണമായിരുന്നു. രാഷ്ട്രീയത്തിൽ...

തൃശൂരിൽ സുരേഷ് ഗോപിയാണ് ഒന്നാമത് ; പദ്മജ വേണുഗോപാൽ

0
തൃശൂർ: എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി തൃശൂർ മണ്ഡലത്തിൽ ഒന്നാമതെത്തുമെന്ന് ആത്മവിശ്വാസം...