ഭോപ്പാല്‍: പുതുതായി ആരംഭിച്ച ഭോപ്പാല്‍-ദില്ലി വന്ദേ ഭാരത് എക്സ്പ്രസ് വീണ്ടും പശുവിനെ ഇടിച്ചു. ദില്ലി-ഭോപ്പാല്‍ വന്ദേഭാരത് എക്‌സ്പ്രസ് ഗ്വാളിയോറില്‍ വെച്ചാണ് പശുവിനെ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തില്‍ ട്രെയിനിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം 6.15നാണ് അപകടമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. കേടുപാടുകള്‍ തീര്‍ത്ത ശേഷം ട്രെയിന്‍ സര്‍വീസ് തുടര്‍ന്നു.
15 മിനിറ്റോളം നിര്‍ത്തിയിട്ടതിന് ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. ഏപ്രില്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. ഇതേ ട്രെയിന്‍ പരീക്ഷണ ഓട്ടത്തിലും ഹരിയാനയിലെ ഹോദലില്‍ വെച്ച് പശുവിനെ ഇടിച്ചിരുന്നു.





























