രണ്ട് സ്‌കൂളുകളിലായി ഏഴ് വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് ശിക്ഷ വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് ശിക്ഷ വിധിച്ച് കോടതി. ര​ണ്ട് സ്‌​കൂ​ളു​ക​ളി​ലാ​യി ഏ​ഴു വി​ദ്യാ​ര്‍​ത്ഥി​ക​ളെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കിയെന്ന കേസിൽ അൻപതുകാരനായ അധ്യാപകന് 29 വ​ര്‍​ഷം ക​ഠി​ന​ത​ട​വും ര​ണ്ട​ര ല​ക്ഷം രൂ​പ പി​ഴ​യും വിധിച്ച് കോടതി. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക​നാ​യ എ​റ​ണാ​കു​ളം ന​ട​മു​റി മ​ഞ്ഞ​പ്ര​യി​ലെ പ​ല​ട്ടി ബെ​ന്നി പോ​ളി​നെ (50) യാണ് പെ​രി​ന്ത​ല്‍​മ​ണ്ണ അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി കെ ​പി അ​നി​ല്‍​കു​മാ​ര്‍ ര​ണ്ടു കേ​സു​ക​ളി​ലാ​യി ശി​ക്ഷി​ച്ച​ത്.

2017 ലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. പ്രാ​യ​പൂ​ര്‍​ത്തി ആ​കാ​ത്ത കു​ട്ടി​ക​ൾക്ക് നേരെ ക്ലാസ്മുറിയിൽ വെച്ച് ഇയാളെ ലൈം​ഗി​ക അതിക്രമം നടത്തിയിരുന്നു. കൂടാതെ ക്ലാ​സ്സ് എ​ടു​ക്കു​ന്ന സ​മ​യം പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി ശ​രീ​ര​ത്തി​ല്‍ പി​ടി​ച്ചും ഉ​ര​സി​യും ഇയാൾ പെൺകുട്ടികളോട് മോശമായി പെരുമാറി. പെൺകുട്ടികൾ നൽകിയ പരാതിയിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ ആദ്യത്തെ സ്‌കൂളിലെ പെൺകുട്ടികൾ പരാതി നൽകിയതോടെ ഇവിടെ നിന്നും സ്ഥലം മാറ്റം കിട്ടി, ഇയാൾ മറ്റൊരു സ്‌കൂളിൽ ജോലിക്ക് ചേർന്നിരുന്നു.

ഇവിടെയും സമാന പ്രവർത്തികൾ തന്നെ ആയിരുന്നു. രണ്ടാമത്തെ സ്‌കൂളിൽ വെച്ചും പെൺകുട്ടികളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. 2017ല്‍ ​പെ​രി​ന്ത​ല്‍​മ​ണ്ണ പോ​ലീ​സ് എ​ടു​ത്ത കേ​സു​ക​ളി​ല്‍ ആ​ണ് ശി​ക്ഷ. ഒ​രു കേ​സി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി യ​ഥാ​ക്ര​മം 5, 2 ,6 വ​ര്‍​ഷ​ങ്ങ​ളി​ലാ​യി ആ​കെ 13 വ​ര്‍​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷ​ത്തി മു​പ്പ​തി​നാ​യി​രം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വ​ര്‍​ഷം എ​ന്നി​ങ്ങ​നെ വെ​റും ത​ട​വ് അ​നു​ഭ​വി​ക്ക​ണം. മ​റ്റൊ​രു കേ​സി​ല്‍ 16 വ​ര്‍​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷ​ത്തി ഇ​രു​പ​തി​നാ​യി​രം രൂ​പ പി​ഴ​യും ആ​ണ് വി​ധി​ച്ച​ത്. പി​ഴ​ത്തു​ക ഇ​ര​ക​ളാ​യ കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസിലെ ഇഡി റെയ്‌ഡിൽ സിപിഎമ്മിനെ തള്ളി സിപിഐ

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാടുകേസിലെ ഇഡി റെയ്‌ഡിൽ സിപിഎം രാഷ്ട്രീയ...

കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു ; അന്ത്യം ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

0
ന്യൂഡൽഹി : കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ (80) അന്തരിച്ചു....

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പോലീസ്

0
തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം...

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...