കര്‍ഷകന് കൈകരുത്താക്കാൻ ബി.എച്ച്.ആര്‍.ഇ.സി.രംഗത്ത് : സംസ്ഥാന വ്യാപക കാർഷിക വിപ്ലവത്തിന് തുടക്കം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബേസിക് ഹ്യൂമന്‍ റൈറ്റ്സ് എക്സിക്യൂഷന്‍ കൗണ്‍സില്‍ സംസ്ഥാന വ്യാപകമായ കാർഷിക മുന്നേറ്റത്തിന് തുടക്കമിട്ടു. സംഘടന ചെയർമാൻ ഹംസ നെട്ടൂക്കുടി ബി.എച്ച്.ആർ‍.ഇ.സി സംസ്ഥാന സമിതി അംഗവും Twenty 20 വെങ്ങോല ഗ്രാമ പഞ്ചായത്ത് മുൻ കമ്മിറ്റി അംഗവുമായിരുന്ന മുതിർന്ന കര്‍ഷകൻ ഇബ്രാഹിംകുട്ടി ചെരക്കക്കുടിക്ക് ഉഴുന്ന് വിത്ത് കൈമാറി പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. കര്‍ഷകന്‍റെ കൈകരുത്ത് നാടിന്റെ ശക്തി എന്ന സന്ദേശത്തോടെ സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷയും സാമ്പത്തിക സ്വയംപര്യാപ്തതയും ഉറപ്പാക്കുന്ന കാർഷിക വിപ്ലവത്തിന് തുടക്കമായതായി ബി.എച്ച്.ആര്‍.ഇ.സി നേതൃത്വം അറിയിച്ചു.

ഭക്ഷ്യവിളകളുടെ ഉൽപ്പാദനം വർധിപ്പിച്ച് വിപണിയിലെ വിലനിയന്ത്രണത്തിന് സഹായകരമായ ഇടപെടലുകൾ നടത്തുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കാർഷിക മേഖലയെ സാമൂഹിക നീതിയുടെയും സാമ്പത്തിക സ്വയംപര്യാപ്തതയുടെയും അടിത്തറയായി കണ്ട് ദീർഘകാല പ്രവർത്തന പരിപാടികളാണ് അടിസ്ഥാന മനുഷ്യാവകാശ നിര്‍വഹണ സമിതി ആവിഷ്കരിച്ചിരിക്കുന്നത്. പരിപാടിയിൽ മുൻ ട്വന്റി–20 ഓൾ കേരള സംസ്ഥാന ട്രഷറർ ആയിരുന്ന ബി.എച്ച്.ആര്‍.ഇ.സി സംസ്ഥാന സമിതി അംഗം സിറാജ് തച്ചായിൽ,ട്വന്റി–20 വെങ്ങോല പഞ്ചായത്ത് മുൻ കമ്മിറ്റി അംഗങ്ങളായിരുന്ന ബി.എച്ച്.ആര്‍.ഇ.സി സംസ്ഥാന സമിതി അംഗങ്ങളായ അനസ് വളളൂരാൻ, അബ്ദുള്ള കളത്തിങ്ങല്‍, ബി.എച്ച്.ആർ‍.ഇ.സി വൈസ് ചെയർമാൻ ജസീലുദ്ദീൻ നെട്ടൂക്കുടി എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....