ലോക മാനസികാരോഗ്യ ദിന സന്ദേശവുമായി സൈക്കിൾ റാലി ; സംവിധായകൻ ബ്ലെസി ഫ്ലാഗ് ഓഫ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ലോക മാനസികാരോഗ്യ ദിന സന്ദേശവുമായി സൈക്കിൾ റാലി നടത്തി.  ഒക്ടോബർ പത്താം തീയതി രാവിലെ 7.30 മുതൽ ലോക മാനസികാരോഗ്യദിനത്തിന്റെ ഭാഗമായി സെൻട്രൽ ട്രാവൻകൂർ സൈക്യാട്രിക്ക് സൊസൈറ്റി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തിരുവല്ല ശാഖ, മെഡിക്കൽ സ്റ്റുഡന്റ്സ് നെറ്റ് വർക്ക് , സൺഡേ ബൈക്കേഴ്സ് ക്ലബ് ഇവയുടെ സംയുക്ത ആഭിമുഖ്യത്തിൽ തിരുവല്ല എസ്.സി സെമിനാരി മുതൽ ചങ്ങനാശ്ശേരി എസ്.ബി കോളേജ് വരെ “മാനസികാരോഗ്യം അസമമായ ലോകത്ത് മാനസികാരോഗ്യത്തിനായി ഒരുമിച്ച് കൈകോർക്കാം ” എന്ന സന്ദേശവുമായി സൈക്കിൾ റാലി നടത്തി.

പ്രശസ്ത സിനിമാ സംവിധായകൻ ബ്ലെസി തിരുവല്ലയിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്ത റാലി 8.30 ന് ചങ്ങനാശ്ശേരിയിൽ സമാപിച്ചു . ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിൾ സമാപന സന്ദേശം നൽകി. ഇന്ത്യൻ അസ്സോസിയേഷൻ ഫോർ സോഷ്യൽ സൈക്യാട്രി സെക്രട്ടറി ജനറൽ ഡോ.വർഗ്ഗീസ് പി പുന്നൂസ്, എസ്.ബി കോളേജ് പ്രിൻസിപ്പൽ ഫാദർ റെജി പ്ലാന്തോട്ടം, ഡോ.സി.ആർ രാധാകൃഷ്ണന്‍, ഡോ.സിറിൽ ജോസഫ്, പുഷ്പഗിരി കോളേജ് പ്രിൻസിപ്പൽ ഡോ.ടോമി ഫിലിപ്പ്, ഡോ.ജോയ്സ് ജിയോ, വിജോ പൊയ്യാനിൽ, പുഷ്പഗിരി കോളേജ് യൂണിയൻ ചെയർമാൻ നൈനാൻ വർഗീസ് എന്നിവർ മാനസികാരോഗ്യദിന സന്ദേശങ്ങൾ നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...