ക്വാറന്റീൻ ലംഘനം : ഒരാഴ്ചക്കിടെ അറസ്റ്റിലായത് 113 പേർ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കോവിഡ് ക്വാറന്റീൻ നിയന്ത്രണം ലംഘിച്ചതിന് കൊല്ലം സിറ്റി പോലീസ് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്തത് 113 പേരെ. ക്വാറൻറീൻ ലംഘനം വ്യാപിച്ചുവരുന്ന സാഹചര്യത്തിൽ പ്രത്യേക പരിശോധന യിലൂടെയാണ് നിരവധി പേർ പിടിയിലായത്.

നിരന്തരം പോലീസ് നടത്തിയ നിരീക്ഷണവും ക്വാറൻറീൻ പരിശോധനയും ക്വാറൻറീൻ ലംഘനം കുറക്കാൻ സാധിച്ചതായി കൊല്ലം സിറ്റി പോലീസ് കമീഷണർ ടി. നാരായണൻ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13 പേരെയാണ് പിടികൂടിയത്. പകർച്ച വ്യാധി പ്രതിരോധ നിയമ പ്രകാരം കേസെടുത്ത് ഇവരെ ഡൊമിസിലിയറി കെയർ സെൻററിലേക്ക് മാറ്റി.

കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, അഞ്ചാലുംമൂട്, ശക്തികുളങ്ങര, ഇരവിപുരം, കിളികൊല്ലൂർ, ചാത്തന്നൂർ, പാരിപ്പള്ളി, ഓച്ചിറ പൊലീസ് സ്റ്റേഷനുകളിൽ ഓരോരുത്തർ വീതവും കരുനാഗപ്പള്ളി, ചവറ പോലീസ് സ്റ്റേഷനുകളിൽ രണ്ടു പേർ വീതവുമാണ് ക്വാറൻറീൻ ലംഘനത്തിന് നടപടി നേരിടേണ്ടിവന്നത്. ഇത്തരം നിയമ ലംഘനത്തിനെതിരെ തുടർന്നും കർശന നടപടികൾ സ്വീകരിക്കുമെന്ന് കൊല്ലം സിറ്റി പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...