Monday, September 9, 2024 8:03 pm

ജിയോ ഉപയോക്താക്കള്‍ക്ക് വലിയ പണി ; റിലയന്‍സ് ജിയോയുടെ പുതിയ തീരുമാനം ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

ജിയോ അവരുടെ ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകൾ നിർത്തലാക്കി. 119 രൂപയുടെ പ്ലാനാണ് കമ്പനി ഉപേക്ഷിച്ചത്. ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം വർധിപ്പിക്കുകയാണ് ജിയോയുടെ പുതിയ നീക്കത്തിന്റെ ലക്ഷ്യം. സ്ഥിരമായി ജിയോ ഉപയോഗിക്കുന്ന പലർക്കും നിരാശയുണ്ടാക്കുന്ന തീരുമാനമാണിത്. ഇന്ത്യക്കാർക്കായി പുതിയ പ്ലാനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. നിലവിലെ ഏറ്റവും കുറഞ്ഞ പ്ലാൻ 149 രൂപയുടെതാണ്. 61 രൂപയുടെ 5ജി അപ്ഗ്രേഡ് പ്ലാനുമുണ്ട്. ഒരു ആഡ് ഓണായാണ് ഇത് പ്രവർത്തിക്കുന്നത്. പ്രതിദിനം ഒരു ജിബി ഡാറ്റ (മൊത്തം 20 ജിബി ഡാറ്റ), അൺലിമിറ്റഡ് കോളുകൾ, ഒരു ദിവസം 100 എസ്എംഎസ് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളോടെയാണ് പ്ലാൻ വരുന്നത്. ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോസിനിമ സേവനങ്ങളും ലഭ്യമാകും.

20 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. നേരത്തെയുണ്ടായിരുന്ന 119 രൂപ പ്ലാനിൽ ദിവസേന 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, 100 എസ്എംഎസ്/പ്രതിദിനം എന്നിവയാണ് ഉണ്ടായിരുന്നത്. പക്ഷേ വെറും 14 ദിവസത്തേക്ക് മാത്രമായിരുന്നു അതിന്റെ വാലിഡിറ്റി. 149 രൂപയുടെ പ്ലാനിന് ലഭിക്കുന്ന ഡാറ്റ കുറവാണെങ്കിലും വാലിഡിറ്റി ആറ് ദിവസം വരെ അധികമായി ലഭിക്കും. അടുത്ത സമയത്ത്  സമാനമായ നീക്കവുമായി എയർടെൽ എത്തിയിരുന്നു. 99 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ നിർത്തിയ എയർടെൽ അതിനു പകരമായി 155 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചിരുന്നത്. ഇത് ഉപയോക്താക്കൾക്ക് മൊത്തം ഒരു ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും 300 എസ്എംഎസുകളും വിങ്ക് മ്യൂസിക്കിലേക്കുള്ള ആക്‌സസും സൗജന്യ ഹലോട്യൂൺസ് സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നുണ്ട്. 24 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനുള്ളത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

മന്ത്രി ഒ.ആർ. കേളു വി- കോട്ടയം കൈതക്കര പട്ടികവർഗ്ഗ പ്രഗതി സന്ദർശിച്ചു

0
കോന്നി : പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു...

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പരാതിയുമായി കുടുംബം

0
കോഴിക്കോട്: കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ആശുപത്രി...

തദ്ദേശ അദാലത്ത് നാളെ (സെപ്തംബര്‍ 10) പരാതികളെല്ലാം തീര്‍പ്പാക്കാന്‍ മന്ത്രി എം.ബി. രാജേഷ്

0
പത്തനംതിട്ട : പൊതുജനം പരാതിപ്പെട്ടിട്ടുംതീര്‍പ്പാകാത്ത വിവിധ ആവലാതികളുടെ തത്സമയപരിഹാരവുമായി ജില്ലാതല തദ്ദേശ...

പ്രകൃതി സൗഹൃദ നിര്‍മ്മാണ രീതി അനുയോജ്യം – മന്ത്രി പി. എ. മുഹമ്മദ് റിയാസ്

0
പത്തനംതിട്ട : ഹരിതചട്ടം പാലിച്ച് സങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റമറ്റതും ഗുണമേന്മയുള്ളതുമായ...