രോഗിക്ക് യൂറിന്‍ ബാഗിന് പകരം സ്‌പ്രൈറ്റ് കുപ്പി ഉപയോഗിച്ചതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

പാട്ന: ആശുപത്രിയില്‍ രോഗിക്ക് യൂറിന്‍ ബാഗിന് പകരം സ്പ്രൈറ്റ് കുപ്പി ഉപയോഗിച്ചതായി ആരോപണം. തിങ്കളാഴ്ച രാത്രി ട്രെയിനില്‍ നിന്ന് വീണ് അബോധവസ്ഥയില്‍ എത്തിച്ച മധ്യവയസ്‌കനിലാണ് സ്പ്രൈറ്റ് കുപ്പി വച്ച് നല്‍കിയത്. ബീഹാറിലെ ആശുപത്രിയിലാണ് സംഭവം. രോഗിയെ പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷം യൂറിന്‍ ബാഗ് ഘടിപ്പിക്കാനും മരുന്നുകള്‍ നല്‍കാനും ഡോക്ടര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ യൂറിന്‍ ബാഗ് ലഭ്യമല്ലാത്തത് കൊണ്ട് ജീവനക്കാരന്‍ സ്പ്രൈറ്റിന്റെ കുപ്പി ഘടിപ്പിക്കുകയായിരുന്നെന്ന് രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

വിവരം ആശുപത്രി മാനേജറെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിച്ചില്ല. തുടര്‍ന്ന് ചൊവാഴ്ച രാവിലെ യൂറിന്‍ ബാഗ് എത്തിച്ച ശേഷമാണ് സ്പ്രൈറ്റ് കുപ്പി മാറ്റിയതെന്ന് രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിയില്‍ അടിയന്തരസാഹചര്യങ്ങളില്‍ നല്‍കേണ്ട മരുന്നുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. അതേസമയം യൂറിന്‍ ബാഗ് അടക്കമുള്ള അവശ്യവസ്തുകള്‍ ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്ന വിവരം അറിഞ്ഞില്ലെന്നാണ് മാനേജറായ രമേശ് കുമാര്‍ പാണ്ഡേയുടെ വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....