ബിഹാര്‍ മദ്യ ദുരന്തം ; മരണം 66 ആയി

For full experience, Download our mobile application:
Get it on Google Play

പറ്റന: ബിഹാറില്‍ ഇതുവരെ 66 പേരാണ് വിഷം കലര്‍ന്ന മദ്യം കഴിച്ച് മരിച്ചത്. ഛപ്ര-സിവാനിലെയും ബെഗുസാരായിയിലെയും ആളുകള്‍ ഈ വിഷ മദ്യത്തിന്റെ ഇരകളായി. കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരാണ് 20 രൂപയുടെ അസംസ്‌കൃത മദ്യം കഴിച്ച് മരണപ്പെട്ടത്. ഈ വിഷമദ്യം കുടിച്ച് മരിച്ചവര്‍ വളരെ പാവപ്പെട്ടവരാണ്, ദരിദ്രരാണ്. അന്ത്യകര്‍മങ്ങള്‍ നടത്താന്‍ പോലും കുടുംബങ്ങള്‍ കടം വാങ്ങേണ്ട അവസ്ഥയാണ്. സമ്പൂര്‍ണ മദ്യ നിരോധന സംസ്ഥാനമാണ് ബിഹാര്‍. മദ്യം കഴിച്ച് മരിച്ചവര്‍ തീര്‍ച്ചയായും നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്നവരാണ്. പക്ഷേ പോലീസും ഭരണസംവിധാനവും തന്നെയാണ് ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രഥമ ഉത്തരവാദികള്‍.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കുധാനി ഉപതിരഞ്ഞെടുപ്പിലെ ജെഡിയുവിന്റെ തോല്‍വിയുടെ ഞെട്ടലില്‍ നിന്ന് കരകയറിയിട്ടില്ല. അതിനിടെയാണ് മദ്യവിവാദം ബിഹാറിലെ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്.ഡിസംബര്‍ 14 ന് നിതീഷ് നിയമസഭയില്‍ എത്തിയപ്പോള്‍ ബി.ജെ.പി വ്യാജമദ്യം മൂലമുള്ള മരണങ്ങളുടെ പ്രശ്‌നം ഉന്നയിച്ചു. അന്നേരം ബിഹാറില്‍ വ്യാജമദ്യം മൂലമുള്ള മരണങ്ങളുടെ എണ്ണം 24 ആയി ഉയര്‍ന്നിരുന്നു. ഈ മരണങ്ങള്‍ക്ക് ഉത്തരവാദി നിതീഷാണെന്ന് ആരോപിച്ച് ബിജെപി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സമ്പൂര്‍ണ്ണ പരാജയമാണ് എന്ന് തെളിയിക്കുന്നതാണ് ദുരന്തമെന്ന് ബിജെപി ആരോപിച്ചു.

ദുരന്തം മഹാപാപികളായ മദ്യപര്‍ സ്വയം വരുത്തി വച്ചതാണെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാര്‍. അവിടെ വ്യാജമദ്യം കഴിച്ച് ആളുകള്‍ മരിച്ചെങ്കില്‍ സര്‍ക്കാര്‍ അതില്‍ ഉത്തരവാദികളല്ല. അതുകൊണ്ട് തന്നെ, മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്നും നിതീഷ് കുമാര്‍ ആവര്‍ത്തിച്ചു.

മദ്യനിരോധനം വികലമായി നടപ്പിലാക്കിയതോടെ മഹാസഖ്യ സര്‍ക്കാര്‍ ദുരന്തം വിളിച്ച് വരുത്തുകയായിരുന്നുവെന്ന് ബിജെപി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി മരിച്ചവരെ അപമാനിക്കുകയാണ്. അവരുടെ ആശ്രിതരുടെ വികാരങ്ങളെ പരിഹസിക്കുകയാണ്. മദ്യനിരോധനം നിലവിലുള്ള ഒരു സംസ്ഥാനത്ത് വ്യാജമദ്യം സുലഭമാണെങ്കില്‍, വിഷമദ്യം കഴിച്ച് ആളുകള്‍ മരിക്കുന്നുവെങ്കില്‍ അത് സര്‍ക്കാരിന്റെ പരാജയമാണ്. മരണങ്ങളുടെ ഉത്തരവാദി സര്‍ക്കാര്‍ മാത്രമാണ്. മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിച്ച്, ദുരിതത്തില്‍ വേദനിക്കുന്ന മനുഷ്യര്‍ക്ക് ആശ്വാസം പകരണമെന്ന് ബിജെപി എം എല്‍ എമാര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ചിറ്റാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

0
ചിറ്റാർ : ക്ഷേമ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...

കോട്ടയത്ത് ഭർതൃവീട്ടിലെ യുവതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

0
കോട്ടയം: കോട്ടയത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ...