തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരം വഴുതക്കാടുള്ള ആന്റണിയുടെ സ്വകാര്യവസതിയായ അഞ്ജനത്തിലെത്തിയാണ് സ്പീക്കര്‍ കണ്ടത്. സ്പീക്കര്‍ പദവിയിലേക്ക് എത്തിയ ശേഷം ആദ്യമായിട്ടാണ് ആന്റണിയെ സന്ദര്‍ശിക്കുന്നത്. നിയമസഭ ലൈബ്രറിയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ബുക്ക് ഫെയറിലേക്ക് ആന്റണിയെ സ്പീക്കര്‍ ക്ഷണിച്ചു. പൊതുപരിപാടികളില്‍ പങ്കെടുത്തു തുടങ്ങിയിട്ടില്ലെന്നും അനുകൂല സാഹചര്യമുണ്ടായാല്‍ തീര്‍ച്ചയായും പങ്കെടുക്കാമെന്നും ആന്റണി അറിയിച്ചതായി സ്പീക്കര്‍ പറഞ്ഞു. സ്പീക്കര്‍ പദവിയിലേക്കെത്തിയ ഷംസീറിനെ എ കെ ആന്റണി അഭിനന്ദിച്ചു. ആന്റണിയ്ക്ക് ഉപഹാരം സമ്മാനിച്ചാണ് സ്പീക്കര്‍ മടങ്ങിയത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.





























