സിഎന്‍ജി വില വീണ്ടും വര്‍ധിച്ചു; പുതുക്കിയ നിരക്കറിയാം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഡല്‍ഹിയില്‍ സിഎന്‍ജി നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ഇത്തവണ 95 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് ഡിസംബര്‍ 17ന് രാവിലെ 6 മണി മുതല്‍ പ്രാബല്യത്തില്‍ വരും. ഡല്‍ഹിയില്‍ സിഎന്‍ജി വില കിലോയ്ക്ക് 95 പൈസ വര്‍ധിച്ച് 79.56 രൂപയായി. പ്രകൃതി വാതകത്തിന്റെ വിലയില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. സിഎന്‍ജിയുടെ വില കിലോയ്ക്ക് മൂന്ന് രൂപ വീതം ഐജിഎല്‍ വര്‍ധിപ്പിച്ചു.

പിഎന്‍ജിയുടെ വിലയിലും മൂന്നു രൂപയുടെ വര്‍ധനവുണ്ടായി. തലസ്ഥാനമായ ഡല്‍ഹിയില്‍ സിഎന്‍ജി വില 75.61 രൂപയില്‍ നിന്ന് 78.61 രൂപയായി ഉയര്‍ന്നു. നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നിരക്ക് 78.17 രൂപയില്‍ നിന്ന് 81.17 രൂപയായി ഉയര്‍ത്തി. വീണ്ടും ഉണ്ടായിരിക്കുന്ന സിഎന്‍ജിയുടെ വില വര്‍ദ്ധനവ് സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കും.

സേവനങ്ങള്‍ക്കും കൂടുതല്‍ നിരക്ക് ഈടാക്കാം. മറുവശത്ത്, ദിവസവും ഓട്ടോയില്‍ യാത്ര ചെയ്യുന്നവരുടെ പോക്കറ്റും അതിവേഗം കാലിയാകും. ഗതാഗതച്ചെലവ് കൂടുമെന്നതിനാല്‍ പഴങ്ങളുടെയും പച്ചക്കറികളുടെയും വിലയിലും വര്‍ധനവുണ്ടാകും. അതായത് നാണയപ്പെരുപ്പം എല്ലാ വശങ്ങളില്‍ നിന്നും വര്‍ദ്ധിക്കും.

ഇക്കഴിഞ്ഞ ഏപ്രില്‍ നാലിന് സിഎന്‍ജിയുടെ വിലയില്‍ കിലോയ്ക്ക് 2.5 രൂപയുടെ വര്‍ധനവ് വരുത്തിയിരുന്നു. തൊട്ട് തലേന്ന് ഏപ്രില്‍ മൂന്നിന് രാത്രി സിഎന്‍ജിയുടെ വില 80 പൈസയും വര്‍ധിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ സിഎന്‍ജി നിരക്കുകള്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവയേക്കാള്‍ കുറവാണ് നിരക്ക്. അതേസമയം, മീററ്റ്, റെവാരി, കാണ്‍പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സിഎന്‍ജി നിരക്ക് ഡല്‍ഹിയേക്കാള്‍ കൂടുതലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിചരിക്കാൻ മടിച്ച് ക്രൂരകൃത്യം; വീൽചെയറിലായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
ചെന്നൈ: രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി 44കാരനായ മകന്‍....

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...