1995 ലെ വ്യാജരേഖ ചമച്ച കേസിൽ ബിഹാർ എം പി പപ്പു യാദവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബിഹാർ : 1995 ലെ വ്യാജരേഖ ചമച്ച കേസിൽ ബിഹാർ എം പി പപ്പു യാദവ് അറസ്റ്റിൽ. വഞ്ചനയിലൂടെ വീട് തട്ടിയെടുത്തുവെന്നും പിന്നീട് ഓഫീസ് ആയി ഉപയോഗിച്ചു എന്ന പരാതിയിന്മേലാണ് അറസ്റ്റ്. സംസ്ഥാന സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ വിമർശനം തുടരുന്നതിനിടെയാണ് മൂന്ന് പതിറ്റാണ്ട് മുമ്പുള്ള കേസിൽ നടപടി. വിനോദ് ബിഹാരി ലാൽ ആണ് പപ്പു യാദവിനെതിരെ പരാതി നൽകിയിരുന്നത്. അറസ്റ്റ് ചെയ്യാൻ ഇന്നലെ രാത്രി പോലീസ് എത്തിയതോടെ നാടകീയ രംഗങ്ങൾ അരങ്ങേറി.

തന്നെ കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പപ്പു യാദവ് ആരോപിച്ചു. രാത്രി പോലീസിനൊപ്പം പോകാൻ കഴിയില്ലെന്നും പപ്പു യാദവ് അറിയിച്ചു. ശനിയാഴ്ച കോടതിയിൽ ഹാജരാകാനിരിക്കെയാണ് തന്നെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പപ്പു യാദവ് പ്രതികരിച്ചു. ഇക്കാര്യം താൻ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാലത് ഉദ്യോഗസ്ഥർ ഗൗനിച്ചില്ലെന്നും ഇൻസ്പെക്ടർ റിവോൾവറുമായിട്ടാണ് എത്തിയതെന്നും പപ്പു യാദവ് ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....