നെടുമ്പാശേരിയില്‍ ബൈക്ക് അപകടം : പത്തനംതിട്ട സ്വദേശികളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നെടുമ്പാശേരി അത്താണി വിമാനത്താവള റോഡ്‌ കവലയില്‍ ഉണ്ടായ അപകടത്തില്‍ പത്തനംതിട്ട സ്വദേശികളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ട കരിമ്പനാക്കുഴി ആലുംമൂട്ടില്‍ ആതിര ഭവനില്‍ എന്‍.എന്‍ പ്രസാദിന്റെ (മലയാലപ്പുഴ ആതിര സ്റ്റുഡിയോ ഉടമ) മകന്‍ ആദിത്യ പ്രസാദ് (25), വെട്ടിപ്രം ശ്രീശൈലത്തില്‍ തലാപ്പില്‍ ടി.കെ കൃഷണകുമാറിന്റെ മകന്‍ കെ.എസ് കപില്‍ (24) എന്നിവരാണ് മരിച്ചത്. 28ന് രാവിലെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് നിയന്ത്രണം തെറ്റി അടുത്തുണ്ടായിരുന്ന ലോറിക്ക് പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കപില്‍ അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു.

ആദിത്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആദിത്യയായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. ആദിത്യ വിദേശത്ത് ജോലിക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. വിദേശത്ത് നിന്നും എത്തുന്ന ആദിത്യയുടെ ബന്ധുവിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് അപകടം നടന്നത്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് കപില്‍. മാതാവ് – അമ്പിളി. സഹോദരന്‍ – കിരണ്‍. ആദിത്യന്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറാണ് മാതാവ് – സുനിത, സഹോദരി – ആതിര.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...