പത്തനംതിട്ട : കൈപ്പട്ടൂരില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചു.ഇരുചക്രവാഹനം ഓടിച്ചിരുന്ന യുവാവിനെ ഗുരുതരമായ പരിക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ യുവാവിനെക്കുറിച്ച് വിവരമൊന്നുമില്ല. ഇന്ന് ഉച്ചക്ക് 12 :15മണിക്കാണ് അപകടം നടന്നത്. പത്തനംതിട്ടയില്‍ നിന്നും ചവറക്ക് പോയ സ്വകാര്യ ബസ്സും കൈപ്പട്ടൂര്‍ ഭാഗത്തുനിന്നും പത്തനംതിട്ടക്കു പോയ ബൈക്കുമാണ് പാലത്തിനു സമീപത്തെ വളവില്‍ കൂട്ടിയിടിച്ചത്. ഇത് സ്ഥിരം അപകട മേഖലയാണ്.
കൈപ്പട്ടൂരില്‍ സ്വകാര്യ ബസ്സും KL 11 AA 4660 ബൈക്കും കൂട്ടിയിടിച്ചു ; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
RECENT NEWS
Advertisment