ആശുപത്രി മാലിന്യം അവിടെത്തന്നെ കുഴിച്ചുമൂടി പത്തനംതിട്ട ജനറല്‍ ആശുപത്രി ; നടക്കുന്നത് ഉദ്യോഗസ്ഥ തേര്‍വാഴ്ച

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആശുപത്രി മാലിന്യം അവിടെത്തന്നെ കുഴിച്ചുമൂടി മാതൃകയായിരിക്കുകയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രി. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതും ഒരാള്‍ ഇവിടെ നിരീക്ഷണത്തില്‍ കഴിയുന്നതും വിസ്മരിച്ചുകൊണ്ടാണ്  ഇത്തരം നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ഏറെ ഗൌരവത്തോടെ കാണണം. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും ഇത് കാരണമാകും. ആശുപത്രി മാനേജിംഗ് കമ്മിറ്റിയെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥ തേര്‍വാഴ്ചയാണ് ഇവിടെ നടക്കുന്നത്. ജനപ്രതിനിധികളുടെ വാക്കിന് പുല്ലുവിലയാണ് ഉദ്യോഗസ്ഥര്‍ കല്പിക്കുന്നത്.

ഏതാനുംനാള്‍  മുമ്പുവരെ ഈ മാലിന്യങ്ങള്‍ ജില്ലാ സ്റ്റേഡിയത്തില്‍ വളരെ മാന്യമായി കൊണ്ടിടുമായിരുന്നു. ഇവിടെ  ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചതുകൊണ്ട് ഇപ്പോഴുള്ള  മാലിന്യങ്ങള്‍ ആശുപത്രി വളപ്പില്‍ തന്നെ കൂട്ടിയിടുകയാണ്. നിരോധിച്ച പ്ലാസ്റ്റിക് കവറുകളിലാക്കി കൂട്ടിയിടുന്ന മാലിന്യങ്ങള്‍ സമയമാകുമ്പോള്‍ ആശുപത്രി വളപ്പില്‍ത്തന്നെ കുഴിയെടുത്ത് അതില്‍ ഇട്ടു മൂടുകയാണ്. രാത്രികാലത്ത് ആരുമറിയാതെ രഹസ്യമായിട്ടാണ് കുഴിയെടുപ്പും മൂടലും. ആശുപത്രി വളപ്പില്‍ മുഴുവന്‍ മാലിന്യം കുഴിച്ചിട്ടിരിക്കുകയാണ്. ദിവസേന ആയിരക്കണക്കിനു് രോഗികള്‍ എത്തുന്ന പത്തനംതിട്ടയിലെ പ്രധാന ആശുപത്രിയിലാണ് ഈ തോന്ന്യാസം കാണിക്കുന്നത്. ജില്ലാ കളക്ടറുടെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും മൂക്കിനുതാഴെയാണ് ആശുപത്രി അധികൃതരുടെ ഈ നടപടി. ആശുപത്രിയുടെ നടത്തിപ്പ് ചുമതലയുള്ള പത്തനംതിട്ട നഗരസഭക്കും മിണ്ടാട്ടമില്ല. നഗരത്തിലെ മാലിന്യ സംസ്കരണം ഇപ്പോഴും താളംതെറ്റിക്കിടക്കുകയാണ്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...