പാനൂര്‍ : പാറാട് ബൈക്കപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ഈസ്റ്റ് പാറാട് നടക്കോത്ത് കുനിയില്‍ അബൂബക്കറിന്റെയും പുത്തൂരിലെ ഖൈറുന്നിസയുടെയും മകന്‍ അന്‍ഷിദ് (17) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ പാറാട് – കുന്നോത്ത്പറമ്ബില്‍ റോഡിലാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ റോഡരികിലെ ചരലില്‍പ്പെട്ട് തെന്നി വീണ് സമീപത്തെ മതിലില്‍ തലയിടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊളവല്ലൂര്‍ പി.ആര്‍.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍ : അര്‍ഷിദ, അയ്ദിന്‍. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ ചാക്യാര്‍ക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ബൈക്കപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു
RECENT NEWS
Advertisment