ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ : മേക്കരയില്‍ ബൈക്ക് മറ്റൊരു ബൈക്കില്‍ ഉരസി നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു. മാര്‍ക്കറ്റ് റോഡില്‍ മിഷന്‍ സ്കൂളിന് സമീപം ഇടശ്ശേരി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ചമ്പക്കര സ്വദേശി നെടുംപറമ്പില്‍ ലക്ഷമണന്‍റെയും ബേബിയുടെയും മകന്‍ അമല്‍ കൃഷ്ണ(20)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.15ന് മാര്‍ക്കറ്റ് റോഡില്‍ മേക്കര ഭാഗത്ത് വെച്ചായിരുന്നു അപകടം.

ബൈക്കില്‍ അമിത വേഗതയില്‍ പോയ അമല്‍ എതിരെ വന്ന മറ്റൊരു ബൈക്കിന്‍റെ ഹാന്‍ഡിലില്‍ ഉരസി നിയന്ത്രണം വിട്ട്​ റോഡില്‍ തലയിടിച്ച്‌ വീഴുകയും സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനടിയിലേക്ക് തെന്നി ഇടിച്ചു കയറുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അമല്‍കൃഷ്ണ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. അപകടത്തില്‍ പെട്ട മറ്റേ ബൈക്കില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു.

ഓടിക്കൂടിയ നാട്ടുകാര്‍ അപകടത്തില്‍പെട്ടവരെ തൃപ്പൂണിത്തുറ താലൂക്ക്​ ആശുപത്രിയില്‍ എത്തിച്ചു. മരിച്ച അമല്‍കൃഷ്ണ പുത്തന്‍കാവ് സ്വാമി ശാശ്വതീകാനന്ദ കോളേജില്‍ ഡിഗ്രി വിദ്യാര്‍ഥിയാണ്. കൂട്ടുകാരന്‍റെ ബൈക്കുമായി പോകുന്ന വഴിയാണ് ദാരുണ അപകടം. പിതാവ് ലക്ഷമണന്‍ കൊല്ലം സി.ഇ.പി.സി.ഐയിലെ (സെപ്സി) റിട്ടയേര്‍ഡ് ജീവനക്കാരനാണ്. ഏക മകനാണ് മരിച്ച അമല്‍കൃഷ്ണ. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക്​ ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...