വേങ്ങര : ഊരകം കുന്നത്ത് ബൈക്ക് ടോറസ്സിനടിയില്‍പ്പെട്ട് യുവാവ് തല്‍ക്ഷണം മരിച്ചു. ഊരകം പൂളാപ്പീസ്, കരിയാരത്തെ പരേതനായ കമ്പിളിയത്ത് സുരേഷിന്റെ മകന്‍വിഷ്ണു (21) ആണ് മരിച്ചത്. രാത്രി വേങ്ങര നിന്നും പൂളാപ്പീസിലേക്ക് വരികയായിരുന്ന വിഷ്ണു സഞ്ചരിച്ച ബൈക്ക് മഴയില്‍ തെന്നി വേങ്ങര ഭാഗത്തേക്കു പോകുന്ന ടോറസിനടിയില്‍ പെടുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ – സരോജിനി. സഹോദരങ്ങള്‍ – ജിഷ്ണ, ശ്രീഷ്ണ.
ബൈക്ക് ടോറസ്സിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു
RECENT NEWS
Advertisment



























