ബൈക്കും കാറും കൂട്ടിയിടിച്ച് പോലീസുകാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡ്യൂട്ടിക്കായി വീട്ടില്‍ നിന്നും പുലര്‍ച്ചെ സുഹൃത്തിന്റെ ബൈക്കില്‍ പോകുകയായിരുന്ന പോലീസുദ്യോഗസ്ഥന്‍ കാറിടിച്ച്‌ മരിച്ചു. നരുവാമൂട് ഇളമാനൂര്‍ക്കോണം അര്‍ച്ചനയില്‍ എസ്.സുരേഷ്‌കുമാര്‍ (51) ആണ് മരിച്ചത്. ശബരിമല ഡ്യൂട്ടിക്കായി സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചേരാനായി പുറപ്പെട്ടതായിരുന്നു ഇദ്ദേഹം. മറ്റൊരു സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് പുറപ്പെട്ട പോലീസുകാരനും ബന്ധുവും സഞ്ചരിച്ച കാര്‍ സുരേഷ് കുമാറും സുഹൃത്ത് ജയകുമാറും സഞ്ചരിച്ച ബൈക്കിന് പുറകിലിടിക്കുകയായിരുന്നു.

ബൈക്ക് ഓടിച്ചിരുന്ന ജയകുമാറിന് പരിക്കുണ്ട്. കാര്‍ ഓടിച്ചിരുന്ന രഞ്ജിത്തിനെ കരമന പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇയാള്‍ കാറിലുണ്ടായിരുന്ന പോലീസുകാരന്റെ ബന്ധുവാണ്. കരമന-കളിയിക്കാവിള പാതയില്‍ കൈമനം ബി.എസ്.എന്‍.എല്‍. ഓഫീസിന് സമീപമായിരുന്നു അപകടം. പട്ടം സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ഗ്രേഡ് എസ്.ഐ. സുരേഷ്‌കുമാര്‍ അയല്‍വാസിയും സുഹൃത്തുമായ ജയകുമാറിന്റെ ബൈക്കില്‍ ഓഫീസിലേക്ക് പോകുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കും

0
തിരുവനന്തപുരം : സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കര്‍ഷകര്‍ക്ക് കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് ധനസഹായം...

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിൽ ചിങ്ങപ്പിറവിക്ക് നെൽക്കതിരുകൾ പ്രസാദമായി നൽകി

0
കോന്നി : ചിങ്ങപ്പിറവിയോടനുബന്ധിച്ച് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂന്‍ കാവിൽ...

ജര്‍മ്മന്‍ താരം ജമാല്‍ മുസിയാല മൈതാനത്ത് കുഴഞ്ഞുവീണു

0
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാല സൗഹൃദ മത്സരത്തിനിടെ...

വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ ബേബി

0
ഡൽഹി: വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ...