ബൈക്ക് മോഷണം ഉൾപ്പെടെ നിരവധി കേസുകൾ ; കൊല്ലത്ത് 18കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴ പ്രയാറിൽ വീടിന്റെ ഷെഡിൽ നിന്ന് ബൈക്ക് മോഷണം പോയ സംഭവത്തിൽ പ്രതിയെ പിടികൂടി പോലീസ്. കൊല്ലം സ്വേദേശി ജോയൽ (18) ആണ് അറസ്റ്റിലായത്. കൊല്ലം ജില്ലയിലെ പള്ളിത്തോട്ടത്തു നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പുതുപ്പള്ളി പ്രയാർ വടക്ക് ചാങ്കൂരിലെ വീടിന്റെ ഷെഡിൽ നിന്ന് മാർച്ച് 15 ന് വെളുപ്പിന് രണ്ട് മണിയോടുകൂടിയാണ് മോട്ടോർ സൈക്കിൾ മോഷ്ടിച്ചത്.

മോഷ്ടിച്ച മോട്ടോർ സൈക്കിളുമായി പോകവേ മാർച്ച് 15ന് വെളുപ്പിന് 4.45 ഓടെ കൊല്ലം അഞ്ചുകല്ലുംമൂട്ടിൽ ജംഗ്ഷന് സമീപം വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു. അപകടത്തിൽ പരിക്കേറ്റ ജോയലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പ്രതി ജോയൽ കൊല്ലം ജില്ലയിൽ മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൽ നിനോ ഭീഷണിയിൽ കേരള തീരം

0
കൊച്ചി: കാലാവസ്ഥാ വ്യതിയാനവും ആഗോള പ്രതിഭാസമായ എൽ നിനോയും കേരളത്തിന്റെ മത്സ്യമേഖലയ്ക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റോഡ് സുരക്ഷ യോഗം ചേര്‍ന്നു ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്...

കുരുതിക്കളമായി പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാത : റോഡ്‌ നിര്‍മ്മാണത്തിലെ അപാകത പ്രധാന...

0
പത്തനംതിട്ട : കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍...

എൻ.ടി.എയിൽ വൻ അഴിച്ചുപണി ; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണൽ ടെസ്റ്റിങ് ഏജന്‍സിക്കെതിരെ നടപടി. 47...