മോഷ്ടിച്ച കാറില്‍ എത്തി മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചു ; ഒരാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മോഷ്ടിച്ച കാറില്‍ എത്തി മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ പിടിയില്‍. ചെങ്കവിള അയിര സ്വദേശിയായ ശംഭു എന്ന് വിളിക്കുന്ന സുമേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന ആള്‍ക്കായി അന്വേഷണം നടക്കുകയാണ്. പൊഴിയൂര്‍ ഇന്‍സ്‌പെക്ടര്‍ റ്റി സതികുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ സജികുമാര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മോഷ്ടിച്ച കാറില്‍ എത്തി മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചത് ഇക്കഴിഞ്ഞ 19 നായിരുന്നു. ഉച്ചയ്ക്ക് പാറശ്ശാല ചെങ്കവിള അയിര സ്വദേശി സജീവിന്റെ വീട്ടിന് മുന്നില്‍ വെച്ചിരുന്ന മോട്ടോര്‍ സൈക്കിളാണ് മോഷണം പോയത്. മ്യൂസിയം ജവഹര്‍ നഗറില്‍ നിന്നും മോഷ്ടിച്ച കാറില്‍ എത്തിയാണ് ബൈക്കുമായി കടന്നതെന്ന് പൊഴിയൂര്‍ പോലീസ് പറഞ്ഞു. സംഭവ ശേഷം സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...

ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു; വാർഡ് കൗണ്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം

0
കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു. ജൈവമാലിന്യ...

മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി

0
മലപ്പുറം: പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. മലപ്പുറം വാഴയൂർ പഞ്ചായത്തിലാണ്...

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി

0
എറണാകുളം:  എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി....