മൂവാറ്റുപുഴയിൽ ബൈക്ക് മോഷ്ടാവ് പിടിയിൽ : തൃശ്ശൂർ സ്വദേശി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : നഗരത്തിൽ ഇരുചക്രവാഹനങ്ങൾ മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാനി പോലീസ് പിടിയിലായി. തൃശ്ശൂർ സ്വദേശിയായ മുഹമ്മദ് ഫസൽ (20) എന്ന യുവാവിനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 28-ാം തീയതി മൂവാറ്റുപുഴയിലെ ഒരു കാർ ഷോറൂമിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായിരിക്കുന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. നമ്പർ പ്ലേറ്റ് മാറ്റിയ നിലയിൽ വാഹനം ഓടിച്ചു വരുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്.

പോലീസ് നടത്തിയ പരിശോധനയിൽ ഇയാൾ പിടിയിലാവുകയായിരുന്നു. മുഹമ്മദ് ഫസലിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി ബൈക്ക് മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. മോഷണസമയത്ത് ഇയാളോടൊപ്പമുണ്ടായിരുന്ന സഹായിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജസ്ഥാനിൽ അമിത് ഷായുടെ പൊതുപരിപാടിയിൽ പ്രതിഷേധിക്കാൻ പദ്ധതിയിട്ടു ; ഒരു സംഘം വിദ്യാർഥികൾ ...

0
രാജസ്ഥാൻ : ആൽവാറിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പ്രതിഷേധിക്കാൻ പദ്ധതിയിട്ട...

വയനാട് യുവാവിനെ കാണാനില്ലന്ന് പരാതി

0
കല്‍പ്പറ്റ : വയനാട് വടക്കനാട്ടിൽ വീണ്ടും ദുരൂഹമായ തിരോധാനം. നേരത്തെ കാണാതായ...

ബിജെപി വിട്ട് ദേവൻ ; പ്രാഥമിക അംഗത്വത്തിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിൽ...

0
ആലപ്പുഴ : ബിജെപി വിട്ട് നടൻ ദേവൻ. സംസ്ഥാന വൈസ് പ്രസിഡന്റ്...

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...