അവയവ കച്ചവടം : കൊല്ലത്ത് സ്ത്രീയടക്കം 2 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: വ്യാജ രേഖകൾ ചമച്ച് അവയവ കച്ചവടം നടത്തിയ ഏജന്റുമാർ പിടിയിൽ. കല്ലുംതാഴം വലിയമാടം കളരികിഴക്കതിൽ വീട്ടിൽ ശ്രീജ (40), പട്ടത്താനം ലത്തീഫ് മൻസിലിൽ നിന്ന് വടക്കേവിള ദർശന നഗർ 226 ൽ വാടകയ്ക്ക് താമസിക്കുന്ന സുധീർ (31) എന്നിവരെയാണ് കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോണും വ്യാജ ആധാർ കാർഡുകളും ഉൾപ്പെടെ നിരവധി രേഖകളും പോലീസ്പിടിച്ചെടുത്തു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അവയവം നൽകിയ വിനോദ് എന്ന യുവാവിനേയും അറസ്റ്റ് ചെയ്തു. വ്യാജ രേഖകൾ നിർമ്മിച്ച് നിയമവിരുദ്ധ അവയവ കച്ചവടം നടക്കുന്നതായി കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഹേമലതയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീജയുടെ കല്ലുംതാഴം വലിയമാടത്തുള്ള വീട്ടിൽ കിളികൊല്ലൂർ പോലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ സുപ്രധാന തെളിവുകൾ ലഭിച്ചു. ശ്രീജയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിലൂടെ എറണാകുളത്ത് നടന്ന അവയവ കച്ചവടത്തിന്റെ തെളിവുകളും ലഭിച്ചു. ഇതോടെയാണ് അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നത്. ഇവരെ ചോദ്യംചെയ്തിലൂടെ മറ്റൊരു ഏജന്റായി പ്രവർത്തിച്ച സുധീറിനെയും അവയവം നൽകിയ യുവാവിനെയും കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. പിന്നാലെ ഇവരേയും അറസ്റ്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...