ബൈക്ക് റേസിനിടെയുണ്ടായ അപകടത്തിൽ റൈഡർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഗോവ : മപൂസയിൽ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തിൽ റൈഡർ മരിച്ചു. ഇരുപത് വയസ് പ്രായമുള്ള അഫ്താബ് ഷെയ്ക് എന്ന ബൈക്ക് റേസറാണ് മരിച്ചത്. നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കിൽ മറ്റ് ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രാക്കിൽ ബാലൻസ് നഷ്ടമായി വീണ അഫ്താബിൻറെ കഴുത്തിനും നെഞ്ചിനുമാണ് പരുക്കേറ്റത്. അഫ്താബിന് പിന്നിലായിരുന്ന റേസറുടെ ബൈക്കും അഫ്താബിന് മേലേയ്ക്ക് വീണിരുന്നു.

സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം അഫ്താബിനെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഗോവാ മെഡിക്കൽ കോളജിൽ ചികിത്സ പുരോഗമിക്കുന്നതിനിടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 11.30ഓടെയാണ് റേസ് ആരംഭിച്ചത്. മഡ്ഗാവ് സ്വദേശിയാണ് അഫ്താബ്. ക്ലാസ് 4 വിഭാഗത്തിലായിരുന്നു അഫ്താബ് മത്സരിച്ചിരുന്നത്.മോഗ്രിപ് നാഷണൽ സൂപ്പർക്രോസ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായാണ് റേസ് സംഘടിപ്പിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മപുസ പോലീസ് കേസെടുത്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം...

പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

0
ദില്ലി: പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു....

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വാതക ചോര്‍ച്ചയെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വാതക ചോര്‍ച്ച...

അപകടക്കെണിയായി ജേക്കബ്സ് റോഡിലെ കുഴികൾ : വാഹനാപകടങ്ങള്‍ പതിവാകുന്നു

0
മല്ലപ്പളളി : പാടിമൺ - കോട്ടാങ്ങൽ ജേക്കബ്സ് റോഡിൽ വാട്ടര്‍ അതോറിറ്റി...