പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവം ; സുഹൃത്തിനായി തെരച്ചില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : അടിമാലിയിൽ പ്ലസ് വൺ വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ സുഹൃത്തിനു വേണ്ടി പോലീസ് തെരച്ചിൽ തുടങ്ങി. അടിമാലി സ്വദേശിയായ നിധിൻ തങ്കച്ചൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. യുവാവ് ഒളിവിലാണ്. വയറുവേദന തുടർന്ന് ചികിത്സ തേടിയ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.

പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഡോക്ടർമാർ ബന്ധുക്കളെയും പോലീസിനെയും അറിയിച്ചു. തുടർന്ന് പോലീസ് ആശുപത്രിയിൽ എത്തി പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്തു. വിവാഹ വാഗ്ദാനം നൽകി സുഹൃത്തായ നിതിൻ തങ്കച്ചൻ നിരവധി തവണ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി.

ഇതിൻറെ അടിസ്ഥാനത്തിൽ അടിമാലി ടെക്നിക്കൽ സ്കൂളിന് സമീപമുള്ള നിധിന്റെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. നിതിൻ ഒളിവിൽ പോയെന്നാണ് പോലീസ് നൽകുന്നത് വിവരം. നിതിന് വേണ്ടിയുള്ള തിരച്ചിൽ അടിമാലി പോലീസ് തുടങ്ങി. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ പെൺകുട്ടിയെ സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് ട്രംപ് ; ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ്...

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...